ഇന്ദിരയുടെ അഭിപ്രായത്തോട് യോജിപ്പും അതിലൊട്ടും കുറയാത്ത വിയോജിപ്പുമുണ്ട്. ആദ്യത്തേ വിഷയത്തില്‍ നിന്നും തുടങ്ങാം. അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം കൊടുത്തകാര്യം. ജാതിജന്മിനാടു വാഴി വ്യവസ്ഥയുടെ നുകം പേറി ജീവിച്ച തൊഴിലാളികളെ (തന്വുരാന്‍റെ ഉണ്ണിള്‍ക്ക് അത്താഴമുണ്ടുറങ്ങാനും, സംബന്ധം കൂടാനും, കഥകളികണ്ടു രസിക്കാനും പകലന്തിയോളം പണിയൊടുക്കാന്‍ വിധിക്കപ്പെട്ട) സ്വന്തം നട്ടെല്ലില്‍ നിവര്‍ന്നു നിന്ന് കൂലി ചോദിക്കാന്‍ ധൈര്യം നല്‍കിയത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനമാണ്. യഥാര്‍ത്ഥത്തില്‍ കേരളീയ സാമാന്യ ജീവിതം ജനാധിപത്യ വല്‍ക്കരിക്കപ്പെട്ടത് ഈ ധൈര്യപ്പെടലില്‍നിന്നു തന്നെയാണ്. ഇന്ദിര പറഞ്ഞതുപോലെ അതു നല്ലകാര്യം.
ഇനി മോശം കാര്യത്തിലേക്കു കടക്കാം. തൊഴിലാളികളെ അദ്ധ്വാനിക്കാത്തവരാക്കിമാറ്റിയ മഹാപാതകവും കമ്മ്യൂണിസ്റ്റു പ്രസ്ഥാനമാണത്രേ ചെയതത്. അതില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തേക്കാള്‍ പഴി പറയേണ്ട പലുതിനേയും രക്ഷിക്കപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇന്ദിരക്കുണ്ടോ?
അദ്ധ്വാനം മ്ലേച്ചം. അദ്ധ്വാനിക്കുന്നവന്‍ മ്ലേച്ചന്‍, കൂടലദ്ധ്വാനിക്കുന്നവനോ കൂടുതല്‍ മ്ലേച്ചന്‍. ഇതല്ലേ യഥാര്‍ത്ഥത്തില്‍ കേരളീയ വിമുഖതയ്ക്കു പിന്നിലെ സാമൂഹ്യ മനശ്ശാസ്ത്രം.? കേരളീയരില്‍ രൂഢമൂലമായിട്ടുള്ള ഇത്തരമൊരു ധാരണയുടെ ശില്‍പ്പികള്‍ എന്തായാലും കമ്മ്യൂണിസ്റ്റുകാരല്ല. ജാതി വ്യവസ്ഥയുടെ ഗുണഫലങ്ങളനുപോന്ന മേലാളപണ്ഠിതന്‍മാര്‍ തന്നെയാണ്. ശ്രീ പത്മനാഭന്‍റെ പത്തു പൊന്‍പണം കിട്ടല്‍ തന്നെയാണ് അന്നും ഇന്നും ശരാശരി മലയാളിയുടെ ശരാശരി തൊഴില്‍ സ്വപ്നം. പിന്നെ കുലജാതി വ്യവസ്ഥയുടെ തകര്‍ച്ചയും.
പിന്നെ, പെണ്ണിനേക്കുറിച്ചു പറഞ്ഞതിലും ഇത്തിരി വിയോജിപ്പ് പറയാതെ വയ്യ. ഞാന്‍ നേരത്തേ സൂചിപ്പിച്ച ധാരണയുടെ പ്രേതങ്ങള്‍ പെണ്ണിനേയും വേട്ടയാടപ്പെടുന്നില്ലേ കേരളത്തില്‍. ഇന്ത്യയിലെ ഏതേതു സംസ്ഥാനങ്ങളിലാണ് ഇരുട്ടി മൂടിത്തുടങ്ങിയാല്‍ മാനവും ജീവനും പോകുമെന്ന ഭീതിയില്‍ പെണ്ണിന്‍റെ സന്ചാര സ്വാതന്ത്രം വെട്ടിച്ചുരുക്കേണ്ടി വരുന്നത്. കേരളമല്ലാതെ. പെണ്‍ വാണിഭങ്ങള്‍ ആഘോഷിക്കപ്പെടുന്നത് കേരളമല്ലാതെ മറ്റെവിടെയാണ്.
മൂന്നാമത്തേ പ്രശ്നത്തിന് തികഞ്ഞൊരഭിപ്റായം പറയാന്‍ എനിക്കറിയില്ല
ആരു ചത്താലും ശവത്തിലരിക്കുന്ന പുഴുക്കള്‍ക്ക് വലിപ്പ ചെറുപ്പങ്ങളില്ല. അതുകൊണ്ട് ഭൌതികമെന്നതിലുപരി അത് വൈയക്തികവും, വൈയക്തികമെന്നതിലുപരി നൈതികവുമാണത്.
കേരളത്തിന്‍റെ ഒരൊറ്റപ്പട്ട മൂലയിലും ഒരു പെണ്ണും സുരക്ഷിതരല്ല. സാക്ഷാല്‍ ഭദ്രകാളി നേരിട്ടു വന്നാലും പാതിരാത്രി റോട്ടിലിറങ്ങാതെ സൂക്ഷിച്ചാല്‍ നന്നായിരിക്കും.
ദൈവമുള്ളിടത്തു ചെകുത്താനുമുണ്ടാവാം. ഇടതു പക്ഷം എത്രശക്തമാണോ അത്ര തന്നെ ശക്തമാണ് വലതു പക്ഷവും, വലതു പക്ഷധാരണകളും.
ഒരു പക്ഷേ കുഴപ്പമതുകൊണ്ടാണെന്നു നമുക്കു വിശ്വസിക്കാന്‍ ശ്രമിക്കാം!!
Click here for the article
-സതീഷ് കുമാര്‍ ഷൊര്‍ണുര്‍ , ഷൊര്‍ണുര്‍ ,