Monday, September 15, 2008

ഓന‌മ്

ഓന‌മ്

പ്രിയപ്പെട്ട സന്തോഷ്‌ തോമസ്‌,

'പുഴ'യിലെ typing ദുഷ്കരമായതിനാല്‍ ലേഖനത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തട്ടെ.

ഓണം ജാതി-മത-വര്‍ഗ്ഗീയതയുടെ ആഘോഷമല്ലെന്ന്‌ അങ്ങനെ ചെയ്യുന്നവര്‍ക്കും നന്നായറിയാം. 'എന്തിനെയും സ്വന്തമാക്കുക' എന്ന അധിനിവേശ അജണ്ടയുടെ ഭാഗമായിട്ടാവാം സങ്കുചിതചിന്താഗതിക്കാര്‍ ഓണത്തെ ഇങ്ങനെ വ്യഭിചരിക്കുന്നത്‌. എന്തിലും ഏതിലും മതം ദര്‍ശിക്കുന്ന ഒരു 'സുഹൃത്തു'മായി ഞാന്‍ ഓണത്തിന്റെ പേരില്‍ ഒരു വര്‍ഷക്കാലത്തിലധികം പിണങ്ങിയിരുന്നിട്ടുണ്ട്‌. അയാള്‍ കരുതുന്നത്‌ ഓണം ഹിന്ദുക്കളുടെ ആഘോഷവും മലയാളികളുടെ 'വിദ്യാരംഭം' വര്‍ഗീയതയുമാണ്‌ എന്നാണ്‌.

രാമായണവും, മഹാഭാരതവും ഇതിഹാസങ്ങള്‍ക്കുപരി - ഹിന്ദുദൈവകഥാപുസ്തകങ്ങളായി നിപതിക്കുന്നതും ഇതേ പരികല്‍പ്പനയാലാണ്‌. ഭാവിയില്‍... എല്ലാ ഭാരതീയ മൂല്യങ്ങളും വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടുമെന്ന്‌ ഞാന്‍ സംശയിക്കുന്നു. (അങ്ങനെ ആവാതിരിക്കാന്‍ പ്രത്യശിക്കുന്നു.)

ലേഖനത്തിന്‌ നന്ദി.

പി. ശിവപ്രസാദ്‌
Ajman, UAE
+971 50 917 6527


--
P. Sivaprasad

Click here for the article
-സന്ഥൊഷ് ഥൊമസ്, കൊത്തയമ്,