Friday, October 31, 2008

വിയോജനക്കുറിപ്പ്.

വിയോജനക്കുറിപ്പ്.

ഷമ്മി എഴുതിയ പലതിനോടും യോജിക്കാന്‍ പറ്റുന്നില്ല.
നഷ്ടത്തൊലോടിയിരുന്ന ദീപിക എന്നത് ശരിയല്ല. ലാഭവും നഷ്ടവും ഉണ്ടാക്കുന്ന ഒരു കച്ചവട സ്ഥപനമായിരുന്നില്ല ദീപിക. ദീപിക നഷ്ടത്തിലയിരുന്നു എന്നത് കത്തോലിക്കാ സഭക്ക് അറിവുണ്ടായിരുന്നതല്ല. കേരളത്തിലെ ഏറ്റവും സമ്പന്നമായ സ്ഥാപനമാണ്, കത്തോലിക്ക സഭ. അവര്‍ക്ക് ദീപിക എന്ന പത്രത്തിന്റെ നഷ്ടം നികത്താന്‍ പറ്റിയില്ല എന്നു പറയുനത് വിശ്വസിക്കാന്‍ ബുധിമുട്ടുണ്ട്. ദീപിക ലാഭത്തിലെത്തിക്കാനായി അതേറ്റെടുത്തു എന്നു പറയുനതില്‍ കഴമ്പില്ല.
റീയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ എന്നതിനപ്പുറം ഫാരീസ് എന്നയാളേക്കുറിച്ച് മറ്റുള്ളവര്‍ക്ക് ഒന്നും അറിയില്ല. 6 കോടി ദീപികയില്‍ മുടക്കി 49 കോടി വാങ്ങി പിരിഞ്ഞു പോയി എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കച്ചവടക്കണ്ണ്‌ ആര്‍ക്കും എളുപ്പം മനസിലാവും . അതു പിടിച്ചു വാങ്ങിയെന്നറിയുമ്പോള്‍ അദ്ദേഹത്തിലെ ഷൈലോക്കിനെ മനസിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. ഇത്രയധികം പണം കയ്യില്‍ വന്നാല്‍ ഒരു പത്രം തുടങ്ങുന്നത് ബുദ്ധിമുട്ടുള്ള പ്രശ്നമല്ല. പക്ഷെ അതു പ്രചാരം നേടുക എന്നതാണു പ്രശ്നം . കേരളത്തിലെ പ്രശസ്തമായ ഒരു പത്രം കുറച്ചു കാശുമുടക്കി സ്വന്തമാക്കുന്നതു പോലെ എളുപ്പമല്ല പുതിയത് തുടങ്ങി വളര്‍ത്തി എടുക്കുന്നത്. നിലവാരമുണ്ടെങ്കില്‍ വിജയിക്കും .

കേരളത്തിലെ കുറെയധികം ചെറുപ്പക്കാര്‍ അലസരാണ്. വിദേശത്തു പോയി ചെയ്യുന്ന പണി കേരളത്തില്‍ ചെയ്യാന്‍ അവര്‍ തയ്യാറല്ല.അറബിയുടെ വീട്ടില്‍ അടിമ പണി ചെയ്യുന്നവനും അവധിക്കു നാട്ടില്‍ വരുമ്പോള്‍ പണക്കാരനേപ്പോലെയാണു പെരുമാറുന്നത്. സ്വന്തം പറമ്പിലെ കയ്യാലയുടെ കാല്ലിളകിയാലും 150 രൂപ ദിവസക്കുലിക്കു തമിഴനേയും മറ്റും ഏര്‍പ്പാടക്കുന്നവരാണ്‌ ഭൂരിഭാഗം പേരും .

ദുരൂഹമായ ബിസിനസു നടത്തുന്ന, പൊതു വേദികളില്‍ നിന്നും ഒളിച്ചു നടക്കുന്ന ഒരാള്‍ മറ്റുള്ളവര്‍ക്ക് പ്രചോദന ശക്തിയാകുന്ന്നത് അശാവഹമല്ല. അങ്ങനെയുള്ള ഒരാള്‍ക്ക് സമൂഹത്തില്‍ വലിയ പ്രസക്തിയൊന്നും ഇല്ല. ഫാരീസിനു അവിശുദ്ധ ബിസിനസ് ബന്ധങ്ങളുണ്ട് എനു ഷമ്മി പറയുന്നത് തന്നെ അദ്ദേഹം അനുകരിക്കപെടേണ്ട വ്യക്തിയല്ല എന്ന് സൂചന തരുന്നു. വിശുദ്ധമായ ബിസിനസു ബന്ധങ്ങള്‍ ഉള്ളവരെയാണ്, സമൂഹം അനുകരികേണ്ടതും പിന്തുടരേണ്ടതും . ധര്‍ഷ്ട്യം നിറഞ്ഞ സംസാരത്തില്‍ സാധരണക്കാരെല്ലാം അഹങ്കാരം കാണും .
കേരള രാഷ്ട്രീയത്തില്‍ വി എസ് അച്യുതാനന്ദനനെ ഒരു നേര്‍ച്ചയിലെന്ന പോലെ ദിവസവും തെറി പറയുന്നത് മാത്രമണ്‌ ഫാരീസിന്റെ താല്‍പര്യം . അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ അംഗമോ നേതാവോ അല്ല. ഫാരീസ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണെന്നു പറയപ്പെടുന്നു. എന്തു തരം ബിസിനസാണെനു ആര്‍കും അറിയില്ല. റിയല്‍ എസ്റ്റേറ്റില്‍ ഊഹകച്ചവടം നടത്തുന്നതായാണ്‌ അറിയപെടുന്നത്. മാര്‍ക്കറ്റിലുള്ളതിലും കൂടൂതല്‍ വിലക്ക് സ്ഥലം വാങ്ങുന്നത് ഏന്തായാലും നല്ല ഉദ്ദേശ്യത്തിലാവാന്‍ തരമില്ല. സാധാരന കള്ളപ്പണക്കാരാണതു ചെയ്യാറുള്ളത് .എന്തും തന്റേടത്തോടെ വെട്ടിത്തുറനു പറയുന്ന സ്വഭാവമുള്ളവര്‍ പലരുമുണ്ട്. അത് അനുകരിക്കേണ്ടതല്ല. പറയേണ്ടതു പറയുക സത്യസന്ധമായ കാര്യങ്ങള്‍ പറയുക എന്നതാണ്‌ മാധ്യമ ലോകത്ത് ആവശ്യമുള്ളത്. ദീപികയില്‍ ദിവസവും തന്റേടത്തോടെ കേരളത്തിന്റെ മുഖ്യമന്ത്രിയെ തെജോവധം ചെയ്യുന്നതല്ല ആര്‍ജവത്വവും ആത്മാര്‍ത്ഥതയും . കേരളിയ സമൂഹം ആദരിക്കുന്ന ഒരു വ്യക്തിയെ യാതൊരു അടിസ്ഥാനവുമില്ലാതെ ദിവസവും തെറി പറയുന്നതാണ്‌ ആര്‍ജവത്വം എന്ന് വികല മനസുകള്‍ക്കേ തോന്നു. കേരളത്തിലെ ഒരു മാധ്യമവും നടത്താത്ത വ്യക്തി ഹത്യ ഒരു വ്യക്തിക്കെതിരെ നടത്തിയത് പെരുമാറ്റത്തിലെ സവിശേഷത തന്നെയാണ്. പക്ഷെ അതു ദാവൂദ് ഇബ്രഹിമും ഒസാമ ബിന്‍ ലാദനും പെരുമാറുന്ന സവിശേഷതയാണെന്നു മാത്രം .
ഒരു പത്രം കൂടി കിട്ടുക എന്നത് സന്തോഷകരമായ ഒരു സംഗതിയൊന്നും അല്ല. ദീപികയിലൂടേ കുറേക്കാലം വമിച്ച ദുര്‍ഗന്ധം തുടരാനാണു പരിപാടിയെങ്കില്‍ അതു കേരളത്തിന്റെ ദുര്‍വിധി എന്നേ പറയാവൂ. ആദ്യലക്കത്തില്‍ ഫാരീസ് പറഞ്ഞിരിക്കുന്ന വാചകങ്ങളിലെ അത്മാര്‍ത്ഥതയും ആര്‍ജ്ജവത്വവും കണ്ടെത്തുക എന്നത് ഫാരീസ് ഫാനുകള്‍ക്ക് പ്രസക്തമായേക്കാം . മലയാളിയെ സംബന്ധിച്ചു സത്യസന്ധമായ വാര്‍ത്ത നല്‍കിയാല്‍ പ്രസക്തമായിരിക്കും . ദീപികയിലയിലിരുന്ന് ചെയ്ത പോലെ ഗോസ്സിപ്പെഴുതിയാല്‍ മലയാളി അതു തോണ്ടിയെടുത്ത് ചവറ്റു കുട്ടയിലിടും .

Click here for the article
-കാളിദാസന്‍ , എറണാകുളം,