അടിമ മനസ്സും പേറി പൊങ്ങച്ചങ്ങളുടേയും,ദുരഭിമാനങ്ങളുടേയും
ആടയാഭരണങ്ങളായണിഞ്ഞ് സ്ത്രീകളുടെ വാലായിമാത്രം നടക്കുന്ന മാന്യ ജന്മങ്ങള്‍ മാത്രം കണ്ടു ശീലിച്ച മലയാളിക്ക് തന്റേടവും വ്യക്തിത്വവുമുള്ളവരെ കാണുംബോള്‍ ഡിക്ഷണറി നോക്കേണ്ട ഗതികേടുണ്ട്.ആണുങ്ങളെ ഏതു വകുപ്പില്‍ പെടുത്തണമെന്ന് പഴയ വിശുദ്ധ ഗ്രന്ഥങ്ങളില്‍ എന്തു പറയുന്നു എന്നും നോക്കേണ്ടതുണ്ട്.
അതുകൊണ്ടാണ് ധിക്കാരി, അഹങ്കാരി, അസുരന്‍,രാക്ഷസന്‍,വെറുക്കപ്പെടേണ്ടവന്‍ എന്നൊക്കെ വിളിക്കപ്പെടുന്നത്.
ഫാരിസ്... നന്മയായാലും തിമയായാലും കഴിവു തെളിയിച്ച ബിസിനസ്സുകാരനാണ്.
നമുക്ക് നിര്‍ഗുണങ്ങളായ കാക്കത്തൊള്ളായിരം പത്രമധ്യമങ്ങളുണ്ടെങ്കിലും ഫാരിസിന്റെ വാര്‍ത്തക്കും കേരളത്തില്‍ ഇടമുണ്ട്.
(പത്ര മാധ്യമങ്ങള്‍ എന്നാല്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ആട്ടിന്‍ തോലണിഞ്ഞ പരസ്യ ബിസിനസ്സുകാര്‍ മാത്രമാണെന്ന സത്യം നാം മനസ്സിലാക്കിയില്ലെങ്കില്‍ വാര്‍ത്തയും നമ്മെ വിറ്റു കാശാക്കും)
ബാക്കി നമുക്ക് നേരില്‍ കണ്ടു മനസ്സിലാക്കാം.
http://chithrakaran.blogspot.com/
Click here for the article
-ചിത്രകാരന്‍, കേരളം,