Friday, December 19, 2008

ആധികാരികയില്ലാത്ത ലേഖനം

ആധികാരികയില്ലാത്ത ലേഖനം

ആധികാരികതയില്ല്ലാത്തെ ഒരു ലേഖനമെന്നു ഖേദപൂർവം പറയട്ടെ

ബാങ്കിലെ ഉദ്യോഗസ്ഥർ മോഹന വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിക്കുന്നതെങ്ങനെ ഐടി കുറ്റകൃത്യമാകും സർ. അതു ചീറ്റിംഗല്ലെ?

ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്കു പോകുമ്പോൾ വ്യക്തികളുടെ വിവരങ്ങൾ വെറുതെയൊന്നും കൊണ്ടു പോകാൻ സാധിക്കില്ല അതു പോലെ വ്യക്തികളുടെ പാസ് വേഡുകളൊന്നും ഉപഭോക്താവിനല്ലാതെ മറ്റൊരാൾക്കും അറീയാൻ കഴിയില്ല. അതു ബാങ്കിലെ ജീവനക്കാരനായാലും. പക്ഷെ മറ്റു പലവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും, അക്കൗണ്ടിലെ പാസ് വേഡുകളും വേറൊരാൾക്കു അറിയാം കഴിയും. അങ്ങനെ സംഭവിക്കുന്നതു പലപ്പോഴും ഉപഭോക്താവിന്റെ അജ്ഞത മുതലെടുത്തായിരിക്കും. ഐഡന്റിന്റി തെഫ്റ്റ് വഴിയും ഹാക്ക് ചെയ്തുമൊക്കെ ഒരുപഭോക്താവിന്റെ ബാങ്ക് യൂസർ നെയിമുകളും പാസ് വേഡുകളുമൊക്കെ മറ്റൊരാൾക്ക് അറിയാൻ സാധിക്കും.

അതു പോലെ ഐടി പോലെ സുരക്ഷിതമായ കുറ്റകൃത്യം എന്നു പറയുന്നതു തെറ്റാണു. ഇന്റർനെറ്റിൽ എവിടെ എന്തു ചെയ്തു കഴിഞ്ഞാലും ഒരു തെളിവു അവശേഷിപ്പിക്കാതെ ആർക്കും പോകാൻ കഴിയില്ല. പക്ഷെ അതിന്റെ സോഴ്സ് കണ്ടെത്തി വരുമ്പോഴെക്കും അവ വിദേശരാജ്യങ്ങളിലൊക്കെയാണെങ്കിൽ രാജ്യങ്ങൾ തമ്മിൽ ഫലപ്രദമായ സൈബർ നിയമം നിലവില്ലാത്തതിനാൽ അതിൽ ആക്ഷൻ എടുക്കാൻ ലാ എൻഫൊഴ്സ്മെന്റ് ഏജൻസികൾക്കു കഴിയാറില്ല എന്നുള്ളതാണു സത്യം.

ഇത്തരം കാര്യങ്ങളെക്കുറിച്ചെഴുതുമ്പോൽ കുറച്ചു കൂടി വസ്തു നിഷ്ഠാപരമായി എഴുതാൻ താല്പര്യപെടുന്നു. ഉപരിപ്ലവമായ അല്ലെങ്കിൽ തെറ്റായ ഒരു ധാരണയല്ല വായനക്കാർക്കു ഇന്റർനെറ്റുമായി ബന്ധപ്പെട്ട ലേഖനം എഴുതുമ്പോൾ ആവശ്യം. പകരം വിശദമായ വിവരണം ഇന്റർനെറ്റ് ഉപയോക്താക്കൾക്കു നെറ്റിലെ ചതിക്കുഴികളെക്കുറീച്ചു ബോധ്യവാന്മാരാകാൻ ഉപകരിക്കും.

Click here for the article
-യാരിദ്, Kochi,