Friday, September 23, 2011

നഗരച്ചൂട്

നഗരച്ചൂട്

നഗരത്തിലേക്ക് താമസം മാറ്റിയിട്ട്് ഒരാഴ്ച തികയുന്നു. ഓഫീസിലെ അറ്റന്റര് രാമേട്ടനാണ് താമസം തരമാക്കിതന്നത്. ഒരു വലിയ അപാര്റ്റുമെന്റിലെ നാലാം നിലയില്. ബാത്ത്റൂം അറ്റാച്ച് ചെയ്ത രണ്ട് മുറികളും കിച്ചനും സ്വീകരണമുറിയും അടങ്ങുന്ന മുപ്പത് ഇ എന്ന പേരില് ഒരു ചെറിയലോകം. മുപ്പത് സിയില് റവന്യൂ ഡിപ്പാര്ട്ടുമെന്റിലെ ഉദ്യോഗസ്ഥനും ഡിയില് ബാങ്ക്മാനേജറുമാ�! �്്. മറ്റുള്ള നിലകളില് നിറയെ ആളുകളുണ്ടെങ്കിലും ആരുമായും പരിചയപ്പെട്ടിട്ടില്ല. ഓഫീസില് നിന്ന് നടക്കാനുള്ള ദൂരമേയുള്ളൂ.
പുതിയ താമസക്കാര് എന്ന നിലയ്ക്ക് അയല്ക്കാര്ക്ക് മധുരമെന്തെങ്കിലും കൊടുക്കണന്നുംപറഞ്ഞ് നൂറ കേക്കുണ്ടാക്കുന്ന തിരക്കിലായിരുന്നു. മാംസവും മൈദയും ചേര്ത്തുണ്ടാക്കുന്ന ഇറച്ചികേക്ക്, ഈത്തപ്പഴവും കാരറ്റും ചേര്ത്ത കാരറ്റ് കേക്ക്, തുടങ്ങി മുന്ന് ന�! ��ലു കേക്ക് വിഭവങ്ങള് നൂ! റയ്ക്ക് സ്പെഷലായി തന്നെയുണ്ട്. പാചകത്തിന് അധികസമയമൊന്നും അവള്ക്കാവശ്യമില്ല.
കേക്കുമായി അടുത്ത ഫ്ളാറ്റിലേക്കു പോയ നൂറ വാടിയ മുഖവുമായി തിരിച്ചു വന്നു.
എന്തു പറ്റി എന്നു ചോദിക്കുന്നതിനു മുന്പുതന്നെ അവള് സങ്കടപ്പെട്ടു.
'ഒരിടത്ത് കാളിംഗ് ബെല്ലടിച്ചിട്ട് തുറക്കുന്നില്ല. ഒരു കൂട്ടര് പുറത്ത് ലോക്ക് ചെയ്തിരിക്കുന്നു. ബെല്ലടിച്ചു തുറന്നവരാണെങ്കില് പുറത്തുനിന്നു! ള്ള ഭക്ഷണമൊന്നും കഴിക്കാറില്ലത്രെ..' മുഖം കറുപ്പിച്ചുകൊണ്ടവള് അടുക്കളയിലേക്ക് പോയി.
'ഫോണ്...' അടുക്കളയിന് നിന്നും നുറ വിളിച്ചു പറഞ്ഞു.
ഓഫീസിലെ രാമേട്ടനാണ്. പാലിന്റെ കാര്യം പറയാനായിരിക്കും. ഇതിനു മുന്പ് താമസിച്ചിടത്ത് പശുവിന് പാല് കറവക്കാറില് നിന്ന് തന്നെ കിട്ടുമായിരുന്നു. പട്ടണത്തില് കറവക്കാരനെ അന്വേഷിച്ച് എവിടെ പോകാനാണ്. പാക്കറ്റുപാല് വങ്ങാമെന്ന് ആശ്വസിച്ച�! ��്പോള്, 'കുഞ്ഞിനുകൊടുക്കാന! ് പാക്കറ്റുപാലോ?' എന്നാണ് നൂറ ചോദിച്ചത്.
ഞാന് സെല്ഫോണ് ചെവിയിലേക്കമര്ത്തി.
രാമേട്ടന്റെ ചിരി ഗസലുപോലെ ചെവിനിറഞ്ഞു.
'കണ്മുമ്പീല് കറവക്കാരനുണ്ടായിട്ട് സാറ് കണ്ടില്ലെ..?'
'കണ്മുമ്പിലോ..' ഞാന് അല്ഭുതപ്പെട്ടു.
വീണ്ടും രാമേട്ടന് ചിരിക്കുകയാണ്.
'നാളെ മുതല് പാല് സാറിന്റെ ഫ്ളാറ്റിലെത്തും.'
പിറ്റേന്ന് അതിരാവിലെതന്നെ നല്ല പശുവിന് പാല് കിട്ടിതുടങ്ങി. പന്ത്രണ്ടോ പതിമൂന്�! ��ോ വയസ് പ്രായം വരുന്ന വെളുത്തുമെലിഞ്ഞ ഒരു പെണ്കുട്ടിയായിരുന്നു പാലുകൊണ്ടുവന്നത്. മീര.
കൊച്ചുവര്ത്തമാനങ്ങള് പറയാന് മറ്റാരുമില്ലാത്തതുകൊണ്ടാകാം, നൂറ പെട്ടന്നുതന്നെ മീരയോടടുത്തു. കുഞ്ഞിനെ നോക്കാനും തീറ്റകൊടുക്കാനുമൊക്കെ അവള് നൂറക്ക് സഹായിയായി. ബാല്ക്കെണിയില് നിന്ന് നോക്കിയാല് മീരയുടെ വീട് കാണാം. കൂറ്റന്കെട്ടിടങ്ങള്ക്ക് പിറകിലായ് ശവപ്പറമ്പ് പൊലെ ഒഴിഞ്ഞു കി! ടക്കുന്ന ചതുപ്പില്, ഒരു തണ�! ��്മരത്തിന്റെ ചുവട്ടില് കുടിലുപോലൊരു കൊച്ചുവീട്. കുടിലിനോട് ചേര്ന്ന് ഒരു ആല. മൂന്നുനാലു പശുക്കള്, എരുമകള്, കോഴികള്, മെലിഞ്ഞൊട്ടിയ ഒരു പട്ടി. എരുമകള് രാത്രിയും പകലും ചതുപ്പിലെ വെള്ളക്കെട്ടില് പൊങ്ങിക്കിടക്കും. ചിലപ്പോള് റോഡിലൂടെ അലഞ്ഞു നടക്കും. സിനിമാപോസ്റ്ററും വേസ്റ്റും തിന്ന് വയറുനിറച്ച് വെള്ളക്കെട്ടിലേക്ക് തിരിച്ചെത്തും.
പശുവിനെ കുളിപ്പിക്കുക തീറ്റ കൊടുക�! ��കുക, പാല് വീടുകളിലെത്തിക്കുക എന്നിവയാണ് മീരയുടെ ജോലി. പശുക്കളുടേയും എരുമകളൂടേയും അകിടു കഴുകി വൃത്തിയാക്കി അഛന് പാല്കറക്കും. നഗരത്തിലെ ചെറിയ ഹോട്ടലുകളിലേക്ക് എരുമപ്പാല് എത്തിക്കലും ആഛന്റെ പണിയാണ്. മീരയുടെ അഛന് ഒരു പഴയ സൈക്കിളുണ്ട്. ഓടിതളര്ന്നൊരു സൈക്കിള്. അതിന് മീരയുടെ അഛന്റെ പ്രായം തന്നെ തോന്നിക്കും.
ടെമ്പിള് റോഡ് ചെന്നവസാനിക്കുന്ന ജവഹറല് നഗറില് ഡോക്ടര്മാ�! �്, അഡ്വക്കേറ്റുമാര്, രാഷ്ട! ്രീയ നേതാക്കള്, ബിസിനസുകാര് എന്നിവരാണ് താമസക്കുന്നത്. ഇവിടുത്തെ മിക്ക വില്ലകളിലും പലെത്തിക്കുന്നത് മീരയാണ്. എട്ടു മണിയ്ക്കു മുന്പ് മീരയുടെ ജോലി അവസാനിക്കും. മീരക്കുമൂണ്ട് ഒരു പഴയ സൈക്കിള്. അവള് സ്കൂളിലേക്ക് പോകുന്നതും വരുന്നതും ആ സൈക്കിളിലായിരുന്നു.
ചതുപ്പിന് മധ്യത്തിലൂടെ ഓട പതുക്കെ ഒഴുകുന്നു. കറുത്തവെള്ളം. നഗരത്തിലെ മിക്ക മാലിന്യങ്ങളും ഈ ഓടയിലൂടെ ഒഴുകിയാണ�! �� കടലിലെത്തുന്നത്.. തുറന്നൊഴുകുന്ന ഓടയ്ക്കു മേല്ഭാഗം പാകുന്നതിനു വേണ്ടിയാകാം കോര്പറേഷന് വലിയ വലിയ സ്ലാബുകള് പണിത് ഓടയ്ക്കരികിലായി അടുക്കിവെച്ചിട്ടുള്ളത്. സ്ലാബുകള്ക്ക് വര്ഷങ്ങളുടെ പഴക്കം തോന്നും. അതിനകത്തെ ഇരുമ്പുകമ്പികള് ദ്രവിച്ചു പുറത്തേക്കു തള്ളിനിന്നിരുന്നു.
മീരക്ക് അഛന് മാത്രമേയുള്ളൂ. അമ്മ വര്ഷങ്ങള്ക്കു മുമ്പ് മഞ്ഞപ്പിത്തം വന്ന് മരിച്ചുപോയി. സ്കൂള�! � വിട്ടു വന്നാല് മീര അഛനോടൊ! ത്ത് ആ സ്ലാബില് കയറിയിരിക്കും. അവിടെ ഇരുന്നാല് കുടിലും ആലയും വെള്ളക്കെട്ടില് പൊങ്ങികിടക്കുന്ന എരുമകളേയും ടെമ്പിള് റോഡിലൂടെ ഒഴുകുന്ന പരശ്ശതം മനുഷ്യരേയും കാണാം. സ്ലാബിന്റെ അടുത്തായി ആകാശത്തേക്ക് ഉയര്ന്നുനില്ക്കുന്ന പരസ്യബോര്ഡുകള്. അഛനോട് കശലം പറഞ്ഞും ഞരമ്പുകള് എടുത്തുപിടിച്ച അഛന്റെ മെലിഞ്ഞ കാലുകളില് തലോടിയും വൈകുന്നേരങ്ങളില് മീര അഛനോടൊപ്പം ഉണ്ടാകും.
ചതുപ�! ��പിനു ചുറ്റും പഴയതും പുതിയതുമായ വലിയ കെട്ടിടങ്ങളായിരുന്നു. ജ്വല്ലറികള്, ഹൈപ്പര് മാര്ക്കറ്റുകള്, വലിയവലിയ റസ്റ്റോറന്റുകള്, പുസ്തകശാലകള്, ഇലക്ട്രോണിക്സ് കടകള്, കമ്പ്യുട്ടര് പഠനകേന്ദ്രങ്ങള്, ചാനല് ഓഫീസുകള്, ട്രാവല് ഏജന്സികള്, ബ്യൂട്ടിപാര്ലര്. മള്ട്ടിനാഷണല് ആശുപത്രികള്, മരുന്നുഷാപ്പുകള്....
ഒരു ഓഡിറ്റോറിയവും ചതുപ്പിനടുത്തുണ്ട്. അമേരിക്കന് പ്രസിഡന്റ് ഒബാമ, ഉസാമ ബ�! �ന്ലാദന്, തീവ്രവാദം, മതരാഷാ! ട്രവാദം, അബ്ദുല് നാസര് മഅ്ദനി, ആഗോളവത്കരണം, പെണ്ണെഴുത്ത് തുടങ്ങിയ വിഷയങ്ങളില് ബുദ്ധിജവികളുടേയും രാഷ്ട്രീയക്കാരുടേയും ഗിരിപ്രഭാഷണങ്ങള് ഓഡിറ്റോറിത്തില് പതിവാണ്. ചതുപ്പിലേക്ക് ഒഴുകിവരുന്ന ആ ഒച്ചകള്ക്ക് ചെവികൊടുക്കാതെ പശുക്കളെക്കുറിച്ചും എരുമകളെക്കുറിച്ചും ചിലപ്പോഴൊക്കെ മരിച്ചുപോയ അമ്മയെക്കുറിച്ചുമാണ് മീരയും അഛനും സംസാരിക്കാറ്.
ടെമ്പിള്സ് റോഡിലെ ഇലക്ട്�! ��ിക്വിളക്കുകള് കത്താറേയില്ല. മീരയുടെ കൂരയില് നിന്ന് അരിച്ചെത്തുന്ന മണ്ണെണ്ണവിളക്കിന്റെ നുറുങ്ങുവെട്ടം മാത്രമാണ് ചതുപ്പിലെ വെളിച്ചം. തെരുവുവേശ്യകള്, കൂട്ടികൊടുപ്പുകാര്, ചില്ലറ മയക്കുമരുന്ന് വില്പനക്കാര്, ഉപഭോക്താക്കള് തുടങ്ങിയവര് ഇരുട്ടുവീണാല് ചതുപ്പിലേക്ക് ചേക്കേറും.
ഒരവധി ദിനത്തിലെ ഒരു പകലില് മീര കയറിവന്നു. ഒരു പ്ലാസ്റ്റിക് സഞ്ചിയുണ്ടായിരുന്നു അവളുടെ ! കയ്യില്. സഞ്ചിയില് നിന്ന് �! ��്രോഫികളും ഷീല്ഡുകളും സര്ട്ടിഫിക്കറ്റുകളും അവള് പുറത്തെടുത്തു. സ്കുളില് നിന്ന് അവള്ക്കു കിട്ടിയ സമ്മാനങ്ങള്.
'ഇതെന്താ മീരാ...' നൂറ ചോദിച്ചു.
'ഇതൊന്നും അടക്കിവെക്കാനുള്ള സ്ഥലം വീട്ടിലില്ല ചേച്ചി..'
നൂറ എന്നെ നോക്കി. പിന്നെ ഓരോന്നെടുത്ത് റുമിലെ ഷോക്കേസില് അടക്കിവെക്കാന് തുടങ്ങി. അപ്പോള് മീര പുസ്തകങ്ങള് നിറച്ച ഷെല്ഫിലേക്ക് നോക്കി നില്ക്കുകയായിരുന്നു. അവള് നല്ല വ�! ��യനക്കാരിയാണെന്ന് നുറ പറഞ്ഞത് ഓര്മവന്നു നോവലുകളും കഥകളും ശാസ്ത്രവിഷയങ്ങളുമാണ് അവള്ക്കിഷ്ടം. മലയാളത്തിലെ പ്രമുഖരുടെ നോവലുകളെല്ലാം അവള് വായിച്ചിട്ടുണ്ട്. അവളുടെ പ്രായത്തില് ഇത്രയും പുസ്തകങ്ങള് ഞാന് വായിച്ചിട്ടില്ലായിരുന്നു.
ഇഷ്ടമുള്ള പുസ്തകമെടുക്കാന് പറഞ്ഞപ്പോള് മീരക്ക് സന്താഷമായി. അവള് പുസ്തകങ്ങള് ഓരൊന്നെടുത്ത് മറിച്ചു. പ്രശസ്ത ഇസ്രായേലി എഴുത്തുകാരന് �! �്ലോമോ കാലോയുടെ ഡോളറും തോക�! ��കും കഥാസമാഹാരമാണ് അവള് തെരഞ്ഞെടുത്തത്. ഞാനത്ഭുതപ്പെട്ടു. മലയാളിക്ക് അപരിചിതമായ ജീവിതപരിസരമായിരുന്നു ആ കഥകള്ക്ക്.
മീര തുടര്ച്ചയായി പുസ്തകങ്ങളെടുത്തു തുടങ്ങി. ഞായറാഴ്ചകളിലെ മിക്ക വൈകുന്നേരങ്ങളിലും മീര വരും അവള് വായിച്ച കഥകളെക്കുറിച്ചും നോവലുകളെക്കുറിച്ചും സംസാരിക്കും ചര്ച്ചചെയ്യും.

ടൗണ് ഹാളില് സ്റ്റാഫ് റിക്രിയേഷന് ക്ലബ്ബ് സംഘടിപ്പിച്ച 'പെണ്ണെഴുത്തിലെ സ്വത്വ സംഘര്ഷങ്ങള്' ചര്ച്ചാസമ്മേളനത്തിനിടയിലാണ് സൈലന്റ് മോഡിലായിരുന്ന സെല്ഫോണ് കീശയില് നിന്ന് വിറകൊണ്ടത്. രാത്രി ഒന്പത് മണിയായിട്ടുണ്ട്. നുറയാണ് വിളിക്കുന്നത്.
'..എന്താ ഇക്കാ, യിത്.. എത്രനേരായി വിളിക്ക്ണ്.. ഫോണടിച്ചാ ഒന്നെടുത്തൂടെ..' പരിഭവം കലര്ന്ന നൂറയുടെ ശബ്ദം.
വൈകുമെന്ന കാര്യം അവളെ വിളിച�! ��ചു പറയാന് മറന്നുപോയിരുന്നു. വീട്ടിലെത്തിയാല് ഏറെ പറയാനുണ്ടാകും.
'ഞാനൊരു ഫങ്ഷനിലാ..അരമണിക്കുറിനകം എത്തും പേടിക്കണ്ട..'
'അതല്ല. മീര..'
നുറയുടെ വാക്കുകള് പെട്ടന്ന് ഹാളില് നിന്നുയര്ന്ന കയ്യടിയില് മുങ്ങിപ്പോയി.
'മീരക്കെന്തു പറ്റി..?'
'ഇക്കാ..മീരയെ കാണാനില്ല.' കയ്യടി ശബ്ദം വീണ്ടും ഉച്ചത്തിലായി.
'ഞാനിതാ വരുന്നു...' ഞാന് സെല് ഓഫ് ചെയ്തു.
മീര എവിടെ പോകാനാണ്. ഇനി അവള്ക്ക് വല്�! �� അഫയേര്സും? ഇല്ല. ജിവനു�! ��ുല്ല്യം സ്നേഹിക്കുന്ന അഛനെ വിട്ട് അവള്ക്ക് എവിടെയും പോകാന് കഴിയില്ല.
ഞാന് ടെമ്പിള് റോഡിലൂടെ അതിവേഗം നടന്നു. ചതുപ്പും മീരയുടെ കുടിലും ഇരുട്ട് പുതച്ച് കിടക്കുകയാണ്. അപാര്ട്ടുമെന്റിന്റെ താഴെ എത്തിയപ്പോഴേക്കും ഞാനാകെ വിയര്ത്തു നനഞ്ഞിരുന്നു. ലിഫ്റ്റ് വര്ക്ക് ചെയ്യുന്നില്ല. ഞാന് ഫ്ളാറ്റിന്റെ ഗോവണികള് ഓടിക്കയറി. നൂറയുടെ മൂഖം വാടിതളര്ന്നിരിക്കുന്നു.
'നിങ്ങളൊന്ന�! �� പോയന്വേഷിക്ക്..'
ഞാന് ഗോവണികളിറങ്ങി.
ധിറുതി പിടിച്ച നടത്തം കണ്ടിട്ടാവണം ടെമ്പിള്സ് റോഡിലെ തട്ടുകടകാരന് ഓടി വന്നത്.
'നേരം ഇരുട്ടിയിട്ടും അഛനെ കാണുന്നില്ലാന്നും പറഞ്ഞേ് സൈക്കിളില് കയറി അഛനേം അന്വേഷിച്ച് പോയതാ ആകുട്ടി..'
തട്ടു കടക്കാരന് പറഞ്ഞു തീരും മുമ്പെ ഞാന് നടത്തത്തിന് വേഗം കൂട്ടി.
വേശ്യകള്, കൂട്ടികൊടുപ്പുകാര്, മയക്കുമരുന്നു വില്പനക്കാര്, ഉപഭോക്താക്കള്...! താത്രി നഗരത്തിന്റെ നിഴലു�! �ള്ക്കിടയിലുടെ ഞാന് നടക്കുകയല്ല ഓടുകയായിരുന്നു.
സെല് ഫോണില് നിന്ന് പങ്കജ് ഉദാസ് പാടാന് തുടങ്ങി. മധുരമായ ഗസല് ആ സമയത്ത് എനിക്ക് അരോചകരമായി. നൂറയാണ് വിളിക്കുന്നത്.
'നിങ്ങെളെവ്ട്യാ..എന്തെങ്കിലും...'
'ഇല്ല. അവള് തിരിച്ചെത്തിയാ എന്നെ വിളിക്കണം..' സെല് ഓഫ് ചെയ്തു ഞാന് വീണ്ടും നടത്തത്തിന് ധിറുതി കൂട്ടി.
പൊട്ടിച്ചിരിക്കുന്ന മീര, കൊച്ചു വര്ത്തമാനങ്ങള് പറയുന്ന മീര, സൈക്കി�! �ില് അതിവേഗം പറക്കുന്ന മീര, പുസ്തകം വായിക്കുന്ന മീര, പശുവിനെ കുളിപ്പിക്കുന്ന,തീറ്റകൊടുക്കുന്ന മീര, അഛന്റെ മടിയില് കിടന്നുറങ്ങുന്ന മീര. മീരയുടെ ഒരായിരം മുഖങ്ങള് മനസിലേക്ക് തികട്ടി.
വീണ്ടും പങ്കജ് ഉദാസ് പാടുന്നു. നുറ വീണ്ടും വിളിക്കുകയാണ്. മീര തിരിച്ചെത്തിയിരിക്കുന്നു എന്ന വാര്ത്തക്കു പ്രാര്ഥിച്ചു ഞാന് സെല്ഫോണ് ചെവിയിലേക്കമര്ത്തി.

Click here for the article
-സലിം കുരിക്കളകത്ത് , 9946227590,