Saturday, October 29, 2011

കവിത

കവിത

പുഴ മാഗസിന് സൈബര്‍ മലയാളികളുടെ ഇടയില്‍ മോശമല്ലാത്ത അഭിപ്രായമുണ്ട് .. അത് ഇത്തരം ചവറ് കവിതകളിട്ട് ഇല്ലാതാക്കണോ .. ഇതോ കവിത .. കുറച്ച് വാക്കുകള്‍ എന്ററടിച്ച് വരിയൊപിച്ച് പോസ്റ്റ് ചെയ്താല്‍ കവിതയാകുമോ...

സാക്ഷരതയുടെ സാക്ഷാ തുറന്നു
സ്വന്തം ദൈവത്തിന്റെ നാട്ടുകാരിവരുടെ
ജാതി മത ചിന്തകള്‍ക്കതീതമെന്നു
കരുതിയിരുന്നവരുടെ കല്യാണപത്ര
പരസ്യങ്ങളിലേക്ക് പ്രാതേ

സാക്ഷാ അല്ല സാക്ഷ ആണ് വേണ്ടിയിരുന്നത് പ്രാസമൊപ്പിക്കാന്‍ എന്തും ചെയ്തു കൂട്ടുകയല്ല വേണ്ടത് .... സ്വന്തം ദൈവത്തിന്റെ നാട്ടുകാരും ദൈവത്തിന്റെ സ്വന്തം നാട്ടുകാരും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് തലയിലൊന്നുമില്ലാത്ത കവി പ്രാതെ ഓര്‍ക്കുന്നത് നന്ന് ... കല്യാണപത്രമെന്നാല്‍ എന്തെന്ന് പോലും വിവരമില്ലാത്തവര്‍ കവിത എഴുതരുതെന്നാണ് എന്റെ അഭിപ്രായം ...ഇനിയും എഴുതി കവിയുടെ ഉള്ള ആത്മവിശ്വാസത്തെ കളയുന്നില്ല .. പറയാന്‍ ഒരുപാടുണ്ട് പറയുന്നില്ല

Click here for the article
-കൃഷ്ണ, കൂറ്റനാട്,