Wednesday, October 5, 2011

സമ്പന്നമായ സാഹിത്യവാസനയുടെ വികലമായ ആവിഷ്

സമ്പന്നമായ സാഹിത്യവാസനയുടെ വികലമായ ആവിഷ്
സമ്പന്നമായ സാഹിത്യവാസനയുടെ വികലമായ ആവിഷ്കരണം എന്ന് മാത്രമേ ഈ കഥയെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. മതത്തെയും അതിന്റെ വിശ്വാസ സംഹിതകളെയും അങ്ങേയറ്റം മാനിക്കുന്ന നമ്മുടെ ഈ രാജ്യത്തു ഇതുപോലെയുള്ള സൃഷ്ടികള്‍ മത വികാരത്തെ മുറിപ്പെടുത്താനും അതുവഴി മനുഷ്യ ഹൃദയങ്ങളിലേക്ക് പകയുടെ ബീജവിതരണം നടത്താനും മാത്രമേ ഉപകരി! ക്കുകയുള്ളൂ. നന്മയും , തിന്മയും ഓരോ മനുഷ്യന്റെയും ഉള്ളിലുള്ളതാണ്, അവന്‍ വൈദീകനാവട്ടെ, കള്ളനാവട്ടെ സുന്ദരമായ ഒരു പൂവിനെ നോക്കി ഒരുവേള നിന്നേക്കാം ( കടപ്പാട്:കുമാരനാശാന്‍- വീണപൂവ്‌), മനുഷ്യന്‍ എന്ന് പറയുന്നത് ഒരേ സമയം ദൈവീകതയുടെയും , പൈശാചികതയുടെയും ആകെത്തുകയാണ് , നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള വിവരവും , തിരിച്ചറിവും ( കഥാകൃത്തിനു ഇല്ലാതെപോയത്) മനുഷ്യന്‍ തന്ന�! �യാണ് തീരുമാനിക്കുന്നത! ്‌ . പാവനമായി കരുതുന്ന ഒരു ജനതയുടെ വിശ്വാസ സങ്കല്പങ്ങള്‍ക് നേരെയുള്ള ഒരു കടന്നു കയറ്റമാണിത്, നാളെ ഇത് മറ്റുള്ള മതവിശ്വാസികളുടെ അന്തസത്തയിലേക്കും ഒരു കാന്‍സര്‍ ആയി പടര്‍ന്നു കയറിയക്കും . ലൈഗീകത എന്നതു വിശപ്പും ദാഹവും പോലെയുള്ള ഒരു വികാരം മാത്രമാണ് എന്ന് മനസിലാകുന്ന കാലത്തോളം ആ സങ്കല്പത്തെ എല്ലാ വിഷയതോടും കൂട്ടിക്കെട്ടി( ജിലേബിയും , മീന്ച്ചാറൂം കോമ്പിനേഷന്‍ പോല! െ) കഥകളും ഭാവനകളും പൂവിട്ടു വിടരന്നു ഇതുപോലെ ദുര്‍ഗന്ധം പടര്‍ത്തിക്കൊണ്ടിരിക്കും.

Click here for the article
-Jijo T George, pala,