ഷീല,സിനിമ ഇന്നലെ കണ്ടു.. എനിയ്ക്കിഷ്ടപ്പെട്ടു.. ഗ്രേസിന്റെ സമദൂരസിദ്ധാന്തം അവരുടെ കുറ്റബോധവും, നഷ്ടബോധവും കൊണ്ട് ഒരു പരിധി വരെ ന്യായീകരിയ്ക്കാവുന്നതും സ്വാഭാവികവുമെന്നു കരുതാം.
എന്നാൽ പ്രണയം സ്വാർത്ഥമാണെന്നും, വാർദ്ധക്യത്തിലും അത് സ്വാർത്ഥമായി തന്നെ തുടരുമെന്നുമാണു എന്റെ പക്ഷം. ചുരുക്കത്തിൽ, മേനോനും, മാത്യൂസിനും ഇത്ര സഹിഷ്ണുതയോടെ ഇടപഴകാൻ സാദ്ധ്യമാകില്ല എന്നു തന്നെ.
ഇനി, പ്രായമേറും തോറും ചിന്താഗതികൾ മാറും എന്നാണു വാദമെങ്കിൽ, ഗ്രേസിന്റെ അഛനോ, അമ്മയോ ജീവിച്ചിരിപ്പുണ്ടെന്ന് കരുതുക. അവർ ഈ അടുപ്പം അനുകൂലിയ്ക്കുമോ?
ഒരു വേറിട്ട ചിന്ത എന്നതിലുപരി, ഈ പ്രമേയത്തെ പ്രണയത്തിന്റെ സ്വാഭാവിക ചിത്രീകരണമായി കാണാൻ കഴിയുമോ എന്ന് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വരില്ലേ?
Click here for the article
-Biju Davis, Doha,