ചോറ് ഉണ്ണുന്നതിനു മുന്‍പ് പാനീയങ്ങള്‍ പാടില്ല - വെള്ളം പോലും. അത് ദഹന രസങ്ങളുടെ ശക്തി കുറയ്ക്കും.
നല്ല ചൂടുള്ള ചോറില്‍ മോര്/തൈര് ചേര്‍ക്കാന്‍ പാടില്ല. രണ്ടിന്റെയും ഗുണം പോകും
ചോറിനു ചെറു ചൂടേ പാടുള്ളൂ
എല്ലാ വിരലുകളും ഉള്ളം കയ്യും ചേര്‍ത്തു വിരകി കഴിക്കണം. വിരകുമ്പോള്‍ ചോറ് ഉള്ളം കയ്യില്‍ തട്ടണം. ഉരുള ഉരുട്ടി കഴിച്ചാല്‍ നന്ന്.
ഏറ്റവും അവസാനമേ മോര് ഒഴിക്കാന്‍ പാടുള്ളൂ. മോരിനു കൈ വൃത്തിയാക്കല്‍ എന്ന ഗുണവും കൂടിയുണ്ട്. അതോടൊപ്പം മാമ്പഴം പിഴിഞ്ഞും കഴിക്കാം.
കഴിയുന്നതും ചമ്രം പടിഞ്ഞു, അധികം കൂനാതെ ഇരുന്നു കഴിക്കുക
ഉണ്ട് കഴിഞ്ഞാല്‍ രണ്ടു നാഴിക ( മുപ്പതു-നാല്‍പ്പതു മിനിറ്റ്) വിശ്രമിക്കുക. അത് കഴിഞ്ഞാല്‍ അര കാതം നടക്കാം
ദഹനം നടക്കുമ്പോള്‍ ഒരു ജോലിയും ചെയ്യരുത്.
തൊണ്ടയില്‍ നിന്ന് ഇറങ്ങുവാന്‍ മാത്രമേ പച്ചവെള്ളം, ജീരക വെള്ളം തുടങ്ങിയവ കുടിക്കാവൂ.
വേകാത്ത ചോറ് കഴിക്കരുത്. പഴഞ്ചൊല്ല് കേട്ടിട്ടില്ലേ - വെളുപ്പിന് കുളിക്കാത്ത പെണ്ണും വേകാത്ത ചോറും വീട്ടില്‍ പാടില്ല.
Click here for the article
-രാമു , മുംബൈ,