താളമുണ്ട്...പക്ഷെ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ തുറന്നു പറയട്ടെ- 'മനസ്സാര്‍ന്ന' എന്നതിന് പകരം 'മനസ്സെന്ന' എന്ന പദം വച്ചാല്‍ നന്നാവുമായിരുന്നു..'മനസ്സാര്‍ന്ന പുസ്തകം '-എന്താണത്? അതുപോലെ 'നയനതാല് മനം വിരിയുന്നതും ..' കല്ലുകടി സൃഷ്ടിക്കുന്നു...എങ്കിലും കവിതയൂറുന്ന ഒരു മനസ്സ് താങ്കള്‍ക്കുണ്ട്...ഓള് ദി ബെസ്റ്റ്..!!
എഴുതിത്തെളിഞ്ഞവരും, എഴുതിത്തുടങ്ങുന്നവരും ദീപ്തമാക്കുന്ന ഈ ബ്ലോഗിന്റെ ഉള്‍കാമ്പുകള്‍ വായനക്കാര്‍ക്ക് ഏറെ ഹൃദ്യമായിരിക്കും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. കഥകളും, കവിതകളും ലേഖനങ്ങളുമൊക്കെനിറഞ്ഞ ഈ പുതിയ മാധ്യമത്തിന്റെ ഗുണവശങ്ങള്‍ അനുവാചകര്‍ക്ക് അനുഗ്രഹമാകും എന്നത് വെറും വാക്കല്ല എന്ന് കരുതുന്നു.
ഇത് ഒരു പ്രതിരോധം കൂടിയാണ്. മലയാളിക്ക് അന്യമാകുന്ന, ഈ ലോകം അറിയാതെപോകുന്ന, നമ്മുടെ ഭാഷയുടെ സജീവത വീണ്ടുമൊരുണര്‍വ്വിലേക്ക് നീങ്ങുവാന്‍ വേണ്ടിയുളള ഒരു ചെറിയ കാല്‍വയ്പ് മാത്രമാണിത്