Friday, December 28, 2012

ലജ്ജാകരം

ലജ്ജാകരം
പത്രാധിപക്കുറിപ്പ് വായിച്ചു. ഇത് പീഡിതരുടെ കാലമായിരിക്കുന്നു. പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പീഡന വാര്‍ത്തകള്‍ മാത്രം. കേരളം എന്നോ പീഡന കഥകള്‍ കേട്ട് തുടങ്ങി. ഇപ്പോള്‍ ഡല്‍ഹിയിലും. ഏതായാലും അതിദാരുണമാകുന്നു ഈ അവസ്ഥ എന്ന് പറയേണ്ടിയിരിക്കുന്നു. മനുഷ്യത്വമില്ലാത്ത പീഡനക്കാരെ ഇനി വെറുതെ വിട്ടുകൂട. അതിശക്തമായ ശിക്ഷ തന്നെ ഇവര്‍ക്ക് നല്‍കണം. �! �ര്‍ക്കും ആരെയും പേടിയില്ലാത്ത അവസ്ഥ മാറണം. ഇതേ ഉന്നതരായാലും കുറ്റം ചെയ്‌താല്‍ ശിക്ഷ ഉറപ്പാണ് എന്ന സ്ഥിതി വരണം.കുറ്റക്കാരെ ന്യായികരിക്കാന്‍ ഒരാളും ശ്രമിക്കരുത്. അവര്‍ക്ക് വക്കാലത്ത് പിടിക്കാന്‍ രാഷ്ട്രീക്കാരും തയ്യാറാകാന്‍ പാടില്ല. എന്ത് ചെയ്താലും രക്ഷപ്പെടാമെന്നുള്ള സ്ഥിതി മാറണം. പിന്നെ, ഒരു കാര്യം. എന്തിനും സ്വയ രക്ഷ എടുക്കുന്നത് നല്ലതാണ്. മാതാപിതാക്കള്‍! തങ്ങളുടെ മക്കളെ കയറഴി�! �്ചു വിടരുത്. തോന്നിയപോലെ വിട്ടു എന്തെന്കിലും പറ്റി യിട് പിന്നെ പരതിപെട്ടിട്ടു കാര്യമുണ്ടാകില്ല. സൂക്ഷ്ച്ചാല്‍ ദുഖിക്കേണ്ട എന്ന ചൊല്ല് ഇന്നും പ്രസക്തമാണ്. നമ്മെ നാം തന്നെയാണ് സംരക്ഷിക്കേണ്ടത് എന്ന കാര്യം ഒരിക്കലും മറക്കരുത്.

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍, മലപ്പുറം,