Friday, June 14, 2013

VYATHASTHAM

VYATHASTHAM
പ്രിയ എഡിറ്റര്‍,
കാത്തിരിക്കുകയായിരുന്നു ഞാന്‍ ഇതിനൊരു മറുപടിയെഴുതുന്നതിന്. പത്തുപതിനാലു ദിവസം മുമ്പുവരെ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും കിട്ടിയ ഒരു ഇരയായിരുന്നു ശ്രീശാന്തും കൂട്ടരും. ഇതാ ഇപ്പോള്‍ അവര്‍ക്ക് ആ പയ്യനൊരു ഓമനപ്പുത്രനായി. പാവം കുട്ടി. അവനെ, അമ്മ മുത്തം വയ്ക്കുന്ന ചിത്രത്തോടെ മുത്തശ്ശിയമ്മ വാര്‍ത്ത നിരത്തിയിരിക്കുന്നു. ഇനി സങ്കട�! �ഴകളുടെയും പശ്ചാത്താപത്തിന്റെയും പെരുമഴക്കാലം.
വളര്‍ത്തിയതും, കൊണ്ടേ കൊല്ലിച്ചതും നീയേ ചാപ്പാ... എന്ന ചൊല്ല് ഓര്‍മ്മ വരുന്നു.
പത്രവും മാസികകളും എന്തിനിങ്ങനെ വെണ്ടയ്ക്ക നിരത്തുന്നു? ആ കൊച്ചന്റെ നാല്പതു ലക്ഷത്തിന്റെ ആരോപണം കണ്ട,് കോടികള്‍ വിഴുങ്ങിയ രാഷ്ട്രീയക്കാര്‍ മാറിയിരുന്നു അമര്‍ത്തി ചിരിക്കുന്നുണ്ട്. പാവം ശ്രീശാന്ത്.
പകലു പാതിരാത്രിയുമില്ലാതെ കണ്ണുകീ�! ��ിപ്പൊളിച്ചിരുന്നു ക്�! �ിക്കറ്റെന്ന കിറുക്കിനു കണ്ണുംകാതും നല്‍കുന്ന മണ്ടന്മാര്‍ക്കു വിധിച്ചതു കിട്ടുന്നു.
കേഴുക ഭാരത ധരേ
കോഴക്കഥകള്‍ നിനക്കു
വിധികല്‍പ്പിതമാണു തായേ...

Click here for the article
-NIRMALADAS, PONNANI,