Wednesday, October 9, 2013

കാലികപ്രസക്തം

കാലികപ്രസക്തം

'പുഴ'യില്‍ അടുത്തകാലത്ത് വായിച്ചതില്‍ ഏറ്റവും ശക്തവും യുക്തവുമായ നിലപാടുകളാണ് ഈ മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.പക്ഷേ , പത്രാധിപരെ , താങ്കളുടെ സ്വപ്നവും പ്രതീക്ഷയും ഒരിക്കലും സഫലമാകുമെന്ന് പ്രതീക്ഷിക്കരുത്.

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ള കാലത്തോളം ക്രിമിനലുകളെ അയോഗ്യരാക്കല്‍ നടപ്പാകില്ല. കോടതിയുടെ നിലപാടിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ,രാഹുല്‍ഗാന്ധി രോക്ഷം കൊണ്ടതുപോലെ,കീറപ്പെടുകയുമില്ല.

നിഷേധ വോട്ട് നിഷേധിക്കപ്പെടേണ്ട ഒന്നല്ലതന്നെ.നിഷേധ വോട്ടുകള്‍ ഭൂരിപക്ഷമായി വന്നാല്‍ അതിനര്‍ത്ഥം അവിടെ മാറ്റുരയ്ക്കപ്പെട്ട സ്ഥാനാര്‍ഥികളില്‍ ഒരാളും യോഗ്യനല്ല എന്നാണ്. അങ്ങനെ വരുമ്പോള്‍ സ്ഥാനാര്‍ഥികളെ മാറ്റി പരീക്ഷിക്കല്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്. അയോഗ്യരായ സ്ഥാനാര്‍ഥികളെ സ്വന്തം പാര്‍ട്ടിക്കാര്‍ മത്സരിപ്പിക്കുമ്പോള്‍ പ്രവര്‍ത്ത�! ��ര്‍ക്ക് അതിനെതിരെ നീശ്ശബ്ദമായും ജനാധിപത്യപരവുമായും പ്രധിഷേധിക്കാനുള്ള ഒരു അവസരം കൂടിയാകും തിരഞ്ഞെടുപ്പ്.

'പുഴ'യുടെ ഇത്തരം ഒരു വിചാരം ധീരവും അവസരോചിതവും തന്നെ !

Click here for the article
-എ ടി അഷ്‌റഫ്‌ , കരുവാരകുണ്ട് ,