വളരെ നല്ല അപഗ്രഥനം.
രണ്ട് കാര്യങ്ങള്‍ വിട്ടുപോയോ?
എല്ലാവര്‍ക്കും സ്വീകര്യമായ കീബോര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അക്ഷരത്തെറ്റുകള്‍ കുറവാക്കാമായിരുന്നു. ബ്ലോഗുകള്‍ വര്‍ദ്ധിക്കുമായിരുന്നു. കൂടാതെ, മലയാളം ടൈപ്പിങ്ങ് ബുദ്ധിമുട്ടാണ്.
മറ്റൊന്ന്, അച്ചടി മാദ്ധ്യമങ്ങളില്‍ വിജയശ്രീലാളിതരായി വിലസുന്നവരുടെ സ്ഥാപിത കുത്തകയും ആ മാദ്ധ്യമങ്ങളുടെ നല്ല ബ്ലോഗര്‍മാരോടുള്ള അവഗണനയും. നല്ല എഴുത്തുകാരെ അവര്‍ക്ക് പ്രോത്സാഹിപ്പിച്ചുകൂടെ? ഇംഗ്ലീഷിലും ഇതുതന്നെ സ്ഥിതി!
ഇത്രയും യൂനിക്കോഡില്‍ ടൈപ്പ് ചേയ്യാന്‍ എനിക്ക് 15 മിനിറ്റ് വേണ്ടിവന്നു. മംഗ്ലീഷിനോട് എനിക്ക് അറപ്പാണ്. അത് ദാസ്യം അല്ലെ? കവിതകള്‍ എഴുതാറുള്ള എനിക്ക് എഴുതിത്തള്ളണം എന്നുണ്ട്. എന്ത് ചെയ്യാന്‍?
നല്ല ഒരു പഠനം കാഴ്ച വെച്ചതിന് നന്ദി, അഭിന്ദനങ്ങള്‍!
Click here for the article
-മഠത്തില്‍ രാജേന്ദ്രന്‍ നായര്‍, Tucson, Arizona,