അല്ലെങ്കിലും കേരളക്കാർക്ക് 'ഞണ്ണാൻ'വല്ലതും ഉണ്ടാക്കുന്നത് തമിഴ് നാട്ടുകാരാണ്.ഇവിടെയുള്ളവർക്ക് തലയിൽ നിന്ന് വെള്ളം ഇറങ്ങിയിട്ട് വേണ്ടേ മൂന്നാറിലെ വെള്ളത്തെ കുറിച്ച് ചിന്തിക്കാൻ ? കേരളക്കാരന് മോന്താൻ ഇവിടെ നുരയുന്ന വെള്ളം തന്നെ ധാരാളം ഉള്ളപ്പോൾ വെറും പച്ച വെള്ളം ആരെടുത്താൽ എന്താ..? നുരയുന്ന വെള്ളം അത് മൂന്നാറല്ല ആ�! �ാറാണേലും നമുക്ക് വേണം.വിട്ട് കൊടുക്കരുത്.
എഴുതിത്തെളിഞ്ഞവരും, എഴുതിത്തുടങ്ങുന്നവരും ദീപ്തമാക്കുന്ന ഈ ബ്ലോഗിന്റെ ഉള്‍കാമ്പുകള്‍ വായനക്കാര്‍ക്ക് ഏറെ ഹൃദ്യമായിരിക്കും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. കഥകളും, കവിതകളും ലേഖനങ്ങളുമൊക്കെനിറഞ്ഞ ഈ പുതിയ മാധ്യമത്തിന്റെ ഗുണവശങ്ങള്‍ അനുവാചകര്‍ക്ക് അനുഗ്രഹമാകും എന്നത് വെറും വാക്കല്ല എന്ന് കരുതുന്നു.
ഇത് ഒരു പ്രതിരോധം കൂടിയാണ്. മലയാളിക്ക് അന്യമാകുന്ന, ഈ ലോകം അറിയാതെപോകുന്ന, നമ്മുടെ ഭാഷയുടെ സജീവത വീണ്ടുമൊരുണര്‍വ്വിലേക്ക് നീങ്ങുവാന്‍ വേണ്ടിയുളള ഒരു ചെറിയ കാല്‍വയ്പ് മാത്രമാണിത്