മുടിയുന്ന മാതംഗൻ !.
---- ബാപ്പു,പെരിങ്ങോട്ടു പുലം.
നാല് കാലില്ലാതെ പോയതിന്റെ ഞെരുക്കം - മാത്രം
നാൽക്കവലയിൽ ആടി വീണതിന്റെ ചുരുക്കം.
നാലാളെ ക്കൂട്ടി പാർട്ടിയിൽ'ചീയെഴ്സി'ൽ തുടക്കം -പിന്നെ
നാട്ടിൽ കിട്ടും'കിക്ക്'തികയാതുള്ള ഞടുക്കം.
ബ്രാണ്ടി വിസ്കി കള്ള് കിക്കാവാതെ യോടുക്കം -മൂത്ത്
ബ്രൌണും വൈറ്റും മോർഫിൻ വരെ കേറ്റി നടക്കും.
വീട്ടിലെത്തി കെട്ടിയോൾ മുടി ക്കുത്ത് പിടിക്കും -കണ്ടു
വാവിട്ടോടി യൊളിച്ച മക്കൾക്കിട്ടു കൊടുക്കും.
വായിൽ നിന്നും മലിന സ്വരം മാത്രം വമിക്കും-മക്കൾ
വാലില്ലാത്തൊരു മ്ർഗമായയാ ളെ ഗണിക്കും.
കൂട്ടുകാരനെ'ചിയേഴ്സി'നായി വീട്ടിൽ ക്ഷണിക്കും-ബോധം
കിട്ടിയാൽ കെട്ടിയോളെ യവനെ ക്കൂട്ടി പഴിക്കും.
കിക്കായി കാറിൽ കയറിയതുമോട്ടി പറക്കും-റോഡിൽ
കാൽ നടക്കാരന്റെ നെഞ്ചിൽ കേറ്റി യിറക്കും.
അമ്മ പെങ്ങൾ മക്കൾ ഗണന കാറ്റിൽ പറക്കും -കാമം
ആർത്തിരച്ചടുത്തവരെ കൊത്തി പരിക്കും.
ജോലിക്കിറങ്ങാതെ മയങ്ങാൻ വിറ്റു തുലക്കും -പോരേൽ
ജോളിക്കായി ലോണെടുത്തും ധൂർത്തിൽ മുടക്കും.
കടം കഴുത്തി ന്നൊപ്പമെത്തി കണ്ണ് തുറിക്കും -പണി
കടക്കാർക്ക് വെച്ച് കുടുംബ മൊന്നായി തൂങ്ങി മരിക്കും.
മറു വഴിയിൽ കൊള്ള,കൊല,കവർച്ച യടക്കം - ചെയ്ത്
മയക്കു വഴിക്കായി പല വഴി വെട്ടി തുറക്കും.
ഉരുള കണ്ടു വാ പൊളിച്ചു തന്നെയാ പോക്ക് -ഊര്ജ്ജം
ഊറ്റുവാൻ രാഷ്ട്രീയക്കാരാ കൂട്ടിനിവര്ക്ക്.
ലഹരി വിറ്റ നേട്ടം കോടികൾ കൂട്ടി പെരുക്കും - ഇവിടെ
ലക്ക് തെറ്റിയ നാട്ടിൻ കടിഞ്ഞാണാര് പിടിക്കും ?.
ഹാ ഹ ഹാ യെ ഹേ ഹെ ഹേന്നു കൂകി വിളിക്ക് -അല്ലേൽ
ഹീ ഹി ഹീ ഇ ഹീ ഹി ഹീന്നു കരഞ്ഞു സഹിക്ക്...
--------------------------------------------------------
dr.hakeem abdulla bappu.a.k.[dums,jss]unani
mahal,koottilangadi pot ofice and po.malappuram.
676506.malappura.ph 996 1114706.
+966[0]554171557.
mai. hakeemabappu@gmail.com
Click here for the article
-ഹകീം അബ്ദുള്ള ബാപ്പു.എ.കെ., കൂട്ടിലങ്ങാടി.,