ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന 'പുഴ'യിലേക്ക് ചില വര്‍ഗ്ഗീയ വാദികള്‍ വെറുതെ കത്തുകള്‍ എറിഞ്ഞുകൊണ്ടിരിക്കുന്നു. ഇതെല്ലാം ഒരേ സംഘം പ്രത്യേക ലക്‌ഷ്യം വെച്ച് ചെയ്യുന്നതാണ്. അല്ലാതെ ശ്രീമതി സലോമിയുടെ എഴുത്തുകള്‍ക്ക് ഗുണമില്ലാത്തത് കൊണ്ടോ മി. അഷ്റഫിന്റെ ലേഖനത്തില്‍ വര്‍ഗ്ഗീയത ഉള്ളത്കൊണ്ടോ അല്ല. ബി ജെ പിയെ എതിര്‍ക്കല്‍ വര്‍ഗ്ഗീയണെങ്കില്‍ 'മനോരമയും' 'മാതൃഭൂമിയും''
തേ�! ��സും' 'മാധ്യമവും'മേശാഭിമാനിയും'ഒക്കെ അത് ചെയ്യുന്നില്ലേ? 'വര്‍ഗ്ഗീയത മാത്രം ചര്‍ദ്ദിക്കുന്ന 'ജന്മഭൂമി'യെ എന്നേ ബാന്‍ഡ് ചെയ്യേണ്ടതല്ലേ ? ആര്‍ എസ് എസ്സും മുസ്ലിം ലീഗും എന്‍ എസ് എസ്സും പോപ്പുലര്‍ ഫ്രണ്ടും ഒന്നും വിമര്‍ശിക്കപ്പെടാന്‍ പാടില്ല എന്ന് പറയുന്നവര്‍ അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനും പാടില്ല എന്നും പറയണം. നരേന്ദ്ര മോദിയും ഹിന്ദു മതത്തിന്റെ തന്ത്രിയോ - ഇ�! ��ാമോ മാര്‍പ്പാപ്പയൊ അല�! ��ല. ഒന്നാന്തരം രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയക്കാരനായ മന്‍മോഹന്‍സിംഗ്‌നെ പോലെ വിമര്‍ശിക്കപ്പെടെണ്ട ആള് തന്നെയാണ്.
ജാതി മത രാഷ്ട്രീയ വ്യത്യാസം നോക്കാതെ നിഷ്പക്ഷമായ എഴുത്തുകാര്‍ക്ക് അവസരം കൊടുക്കുന്ന 'പുഴ'യെ പോലെ മറ്റൊരു ഓണ്‍ലൈന്‍ മാസികയോ അച്ചടി പ്രസിദ്ധീകരണമോ വായനക്കാര്‍ക്ക് പറഞ്ഞു തരാമോ? റാവുത്തന്‍മാരും അഷ്‌റഫികളും പുഴയെ കൊന്നു എന്ന പ്രയോഗത്തിലെ വര്‍ഗ്ഗീയതയും ഗൂഡാലോചനയും സലോമിയും റാവുത്തറും അഷ്റഫും 'പുഴ'കാണുന്നതിന് മുന്‍പ് അതില്‍ കുളിച്ചിരുന്നവര്‍ തിരിച്ചറിയും.
'പുഴയില്‍' കത്തെഴുതുന്നവരുടെ ഫോട്ടോ അല്ലെങ്കില്‍ ഇ- മെയില്‍ അഡ്രസ് |ഫോണ്‍ നമ്പര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയാല്‍ ഈ വര്‍ഗ്ഗീയ അസുഖങ്ങള്‍ തീരും എന്ന് പുഴയുടെ
പ്രവര്‍ത്തകര്‍ മനസിലാക്കുമോ ? അല്ലെങ്കില്‍ വര്‍ഗ്ഗീയ രാഷ്ട്രീയ വിഷം ചീറ്റുന്ന കത്തുകള്‍ സെന്‍സര്‍ ചെയ്യാനുള്ള നീക്കം നടത്തുമോ ?
എല്ലാ വായനക്കാര്‍ക്കും മംഗളം
ശ്രീധരന്‍ പിള്ള
പാലക്കാട് sr_pillai@gmail.com
Click here for the article
-ശ്രീധരന്‍ പിള്ള , paalakkad ,