''ഞാൻ ആവീട്ടിൽ ഒരു സഹായം ആവശ്യപ്പെട്ടു ചെന്നതായിരുന്നു,
ഒന്നും തരുന്നില്ലെങ്കിൽ ഇല്ലെന്നു പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ.
ആ വീട്ടുകാരി എന്നെ ശകാരിച്ചു ! ആട്ടിയോടിക്കുകയായിരുന്നു'' ഇത് കേട്ട വീട്ടുകാരാൻ ''ങാ ഹാ.. അവൾ അത്രക്കായോ,അത് പറയാൻ
അവൾക്കെന്താ അധികാരം ? ഈ വീട് എന്റെതാ.. നിങ്ങൾ ഇങ്ങോട്ടുവാ..'' അയാൾ തിരിച്ചു വീട്ടുകാരന്റെ കൂടെ പ്രതീക്ഷയോടെ വീട്ടിലേക്കു തിരിച്ചു ചെന്നു. വീട്ടുകാരൻ കോലായിലേക്ക് കയറി,തന്റെ ചുമലിൽ കിടന്ന മുണ്ടെടുത്ത് ആഞ്ഞൊന്നു കുടഞ്ഞു അത് കൊണ്ടൊന്നു മുഖം തുടച്ചു അല്പം ഗൌരവത്തോടെ തന്നെ സഹായാർഥിയോടാ! യി
''ഈ വീട് എന്റെതാണ്,ഇ�! �ിടെ എന്തെങ്കിലും ഉണ്ടോ ഇല്ലേ എന്ന് പറയാനുള്ള അവകാശം എനിക്കാണ്,അവൾക്കല്ല,മനസ്സിലായോ.
ആർക്കാണ്.. ? '' അതെ,അത് നിങ്ങൾക്ക് തന്നെയാണ്.
ആഗതൻ സമ്മതിച്ചു കൊടുത്തു .ഉടനെ വീട്ടുകാരൻ. എന്നാൽ ഈ വീടിന്റെ ഉടമസ്ഥനും കൈകാര്യക്കാരനുമായ ഞാൻ നിന്നോട് പറയുന്നു,
ഈ വീട്ടിൽ നിന്ന് ഒന്നും നിനക്ക് തരില്ല,പൊയ്ക്കോന്നു.മനസ്സിലായോ ?
-- കഥ - ബാപ്പു,പെരിങ്ങോട്ടു പുലം.[ഹകീം അബ്ദുല്ല ബാപ്പു]
Click here for the article
-bappu,peringottu pulam., koottilangadi.malappuram,