എന്നിരിക്കിലും ചില ചോദ്യങ്ങള്� ചോദിക്കാതിരിക്കുന്നത് ശരിയല്ല.
ഈ ലേഖനത്തില്� പറഞ്ഞ മുഖ്യകാര്യങ്ങളും ആശയങ്ങളും എല്ലാം തന്നെ മാതൃഭൂമി അവരുടെ സ്വന്തം നിലപാടുകളായി അവതരീപ്പിച്ചതാണു. ഈ അഭിപ്രായങ്ങളെ പരാവര്�ത്തനം ചെയ്യുന്നതല്ലാതെ ലേഖകന്� പുതുതായി ഒന്നും പറയുന്നില്ലെന്നു സാരം. സംശയമുണ്ടെങ്കില്�, മാതൃഭൂമി നിരീക്ഷകന്� എഴുതിയ ലേഖനങ്ങള്� വായിച്ച ശേഷം ഒന്നു കൂടി ഈ ലേഖനം വായിക്കാന്� അപേക്ഷ. പക്ഷെ, ഇതു കൊണ്ട് ലേഖകന്� പറഞ്ഞ കാര്യങ്ങളെ നമുക്കു തള്ളിക്കളയാനുമാവില്ലല്ലൊ. പക്ഷെ ഇന്നത്തെ, സി.പി.എം-മാധ്യമ വിവാദത്തില്� പക്ഷം പിടിക്കുന്നവരെല്ലാം (പാര്�ടിയുടെ സ്ഥിരം കുഴലൂത്തുകാരെ ഒഴിച്ചു നിര്�ത്തിയാല്�)പ്രശ്നത്തിന്റെ ഒരു വശത്തെ കുറിച്ചു മാത്രമെ സംസാരിക്കാറുള്ളൂ. അതായത്, സി.പി.എമ്മിന്റെ നിത്യേനയെന്നൊണം വികൃതമായിക്കൊണ്ടിരിക്കുന്ന മുഖത്തെ പറ്റി മാത്രം. കേരളത്തിലെ മാധ്യമങ്ങളുടെ നിലപാടുകളൂം �നിഷ്പക്ഷത�യുമൊന്നും അവര്�ക്ക് വിഷയമായിക്കാണുന്നില്ല. ഒരു ഉദാഹരണം മാത്രം പരയുകയാണെങ്കില്�, ഈ വിവാദത്തിലെ ഏറ്റവും പ്രമുഖ കഥാപാത്രമായ സാന്റിയാഗൊ മാര്�ട്ടിനില്� നിന്നു പരസ്യം വാങ്ങുന്നതില്� ദേശാഭിമാനിയേക്കാള്� മുന്നീല്�, മാതൃഭൂ�മീയും മനോരമയുമാണു. ആദര്�ശത്തിന്റെ പേരീല്� മാര്�ട്ടിനെതിരെ �കൊടും ക്രിമിനല്�� ആരോപണങ്ങള്� ഉന്നയിക്കുന്നവര്� മാര്�ട്ടിന്റെ പണത്തെ അങ്ങനെ അല്ല കാണുന്നത് എന്ന് സാരം. ഇതു നമ്മളെ കുറെക്കൂടി ഗൌരവമേറിയ ചിന്തയിലേക്കു നയിക്കുന്നു. മാധ്യമങ്ങള്� തങ്ങളുടെ നിലപാടുകളും രാഷ്ട്രീയവും രൂപപ്പെടുത്തുന്നതെങ്ങിനെ ആണു. ഇതിന്റെ ഏറ്റവും ലളിതമായ ഉത്തരം മാതൃഭൂമി തന്നെ തന്നിട്ടുണ്ട്. തങ്ങളുടെ മാനേജിങ് ഡയറക്റ്റരുടെ പടം, വാര്�ത്ത്കള്�, പ്രസ്താവനകള്� എന്നിവ ഒന്നാം പേജില്� ദിവസവും നിരത്തുക വഴി. അതായതു തങ്ങളുടെ ഉടമകളുടെ വ്യക്തിപരമായ താല്പരയ്ങ്ങ്നളും രാഷ്ടീയ ഇഷ്ടാനിഷ്ടങ്ങളുമാണു ഈ മാധ്യമങ്ങളെയും നയിക്കൂന്നതെന്നു ചുരുക്കം. വ്യക്തമായ വലതുപക്ഷ നിലപാടുകളൂയര്�ത്തിപ്പിടിക്കുന്നതുമുതല്�, കോണ്��ഗ്രസ്സിലെ ഗ്രൂ�പ്പു വഴക്കില്� തങ്ങള്�ക്കു വേണ്ടപ്പെട്ടവരെ സഹായിക്കാന്� ചാരക്കഥകള്� മെനയുന്നതില്� വരെ മനോരമയും ഇക്കാര്യം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.അപ്പോള്� ദേശാഭിമാനീയും ഈ പത്രങ്ങളൂം തമ്മില്� എന്താണു വ്യത്യാസം. ദേശാഭിമാനി പാര്�ടി യജമാനന്മാര്�ക്കു വേണ്ടി പരസ്യമായി അച്ചു നിരത്തുമ്പൊള്�, മറ്റൂ പത്രങ്ങള്� തങ്ങളുടെ യജമാ�നവീരന്മാര്�ക്കു വേണ്ടി അതു ചെയ്യുന്നത്, നിഷ്പക്ഷതയുടെ മഷി പുരട്റ്റിക്കൊണ്ടാനെന്നു മാത്രം. ഇനിയും ഇക്കാര്യത്തില്� സംശയം ബാക്കിയ്ണ്ടെങ്കില്� �നസ്രാണി ദീപിക� , �പിണറായി ദീപീക� ആയതെങ്ങനെ എന്നു മാത്രം അന്വെഷിച്ചാല്� മതിയാകും. ചുരുക്കി പറഞ്ഞാല്� പുറമെക്ക് പറയുന്ന ആദര്�ശ മുദ്രാവാക്യങ്ങള്� അല്ല, മറിച്ചു സ്വകാര്യ താല്പര്യങ്ങള്� ആണ് ഈ പുതിയ വിവാദങ്ങള്�ക്കു പിന്നില്�. സാംസ്കാരിക പ്രവര്�ത്തകരും സ്വതന്ത്ര മാധ്യമ ചിന്തകരും തങ്ങളുടെ അന്നദാതാക്കളെ ( യഥാക്രമം ഭരണകക്ഷിയും മാധ്യമങ്ങളും) ഇരു ചേരികളിലാ�ായി നിലയുറപ്പിച്ചതിനു പിന്നിലൂം ഈ കപട- രാഷ്ട്രീയ , സ്വാര്�ഥ താല്പര്യങ്ങള്� കാണാം.
ഈ വിവാദത്തൊടു കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യം, മാധ്യമങ്ങളുടെ വാണിജ്യ താല്�പ്പര്യ്ങ്ങളാണു. പത്രങ്ങളെ താങ്ങി നിര്�ത്തുന്നതു, നമ്മള്� പാവം വായനക്കാരാണെന്നു തെറ്റിദ്ധരിച്ചേക്കരുത്. നമുക്കൊക്കെ സൌജന്യമായി പത്രം തന്നാലും അവര്�ക്കു നഷ്ടമൊന്നുമില്ല, പിന്നെ ലാഭം കുറച്ചു കുറയുമെന്നു മാത്രം. അപ്പോള്�, ഈ കാശൊക്കെ മുടക്കുന്ന, തങ്ങളെ താങ്ങി നിര്�ത്തുന്ന പരസ്യ ദാതാക്കളെ വെറുപ്പിച്ചു കൊണ്ട് ആര്�ക്കെങ്കിലും പത്രം നടത്താനൊക്കുമൊ ? ഇക്കാര്യത്തില്� ദേശാഭിമാനിക്കൊ, മാതൃഭൂ�മിക്കോ മനോരമക്കോ ഒരു അഭിപ്രായ വ്യത്യാസമൊന്നും കാണില്ല. അതു കൊണ്ടു തന്നെ മാര്�ട്ടിന്റേ ലൊട്ടറീ പരസ്യത്തിന്റെ കാര്യത്തിലും , മുത്തൂറ്റിന്റെയും ലിസിന്റെയും പരസ്യത്തിലുമെല്ലാവര്�ക്കും ഒരു പോലെ കണ്ണ്. ഇവരെ കുറിച്ചുള്ള നെഗറ്റിവ് വാര്�ത്തകള്� തമസ്ക്രരിച്ചൂം മറ്റും പ്രത്യുപകാരങ്ങള്� ചെയ്തും ഇതൊരു സിംബയൊടിക് ബന്ധമായി നമ്മുടെ കണ്ണില്� പൊടിയിട്ടു തഴച്ചു വളരുന്നു.
Click here for the article
-അനൂപ്, ന്യു ദല്�ഹി, ഭാരതം