ജനാധിപത്യ വ്യവസ്തയില്‍ ഭൂരിപക്ഷം തെരഞ്ഞെടുത്തവരെ തങ്ങള്‍ക്ക് അഭിലഷനീയരല്ലെന്നു കാണുമ്പോള്‍ താഴെയിറക്കാന്‍ ആളെ കൂട്ടുന്നതു ഒന്നാമത്തെ ജന വഞ്ചന. സ്വന്തം പുരോഹിതരുടെ തെറ്റുകള്‍ക്ക് സഭാ വിശ്വാസികളുടെ പണം കൊണ്ടു വില പറയുന്ന നടപടികള്‍ ചോദ്യം ചെയ്യാതെ പോകുന്നതു അതിലും വലിയ സാമൂഹ്യ ദ്രോഹം.
ഇവയെല്ലാം എതെങ്കിലും ജനത എവിടെയെങ്കിലും ശബ്ധമുയര്‍ത്തുമ്പോള്‍ അതു ന്യുനപക്ഷ വിരോധവും മതസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയുമായി ചിത്രീകരിക്കുന്ന കൌശലങ്ങള്‍ പുറത്ത് വരുമെന്നു പൊതുജനതിനു പ്രതീക്ഷിക്കാനെ കഴിയൂ.
കളവുകള്‍ കൊണ്ടു സ്വന്തം ജനതയെ വഞ്ചിക്കുന്ന ഇത്തരം പുരോഹിതരില്‍നിന്നും, ഏതു ദൈവത്തിന്റെ പേരിലായാലും സ്വന്തം യുവജനതയെ അക്രമങ്ങളിലേക്കു തള്ളിവിടുന്ന മതനേതാക്കളില്‍നിന്നും, അല്‍പം വിവേകത്തോടെ മാറിനില്‍കാന്‍ നമ്മുടെ യുവാക്കളെങ്കിലും തയ്യാറാവുമെന്നു പ്രത്യാശിക്കാം. അതിനു തയ്യാറായി വരുന്നവര്‍ക്കൊരു തിരി വെളിച്ചം പകരാന്‍ ഇത്തരം എഴുത്തുകള്‍ക്കു കഴിയട്ടെ.
സ്നേഹത്തോടെ. പ്രകാശ്
Click here for the article
-Prakash, Phnom Penh, Cambodia