താങ്കളെ നിരാശപ്പെടുത്തണം എന്നുദ്ദേശിച്ചല്ല ഈ കുറിപ്പ്.
പക്ഷേ ഒന്നു ചോദിച്ചോട്ടെ. എന്താണീ കവിതയെഴുതാന്‍ താങ്കള്‍ക്കുണ്ടായ പ്രചോദനം ? ശക്തമായ ഒരു ഉള്‍പ്രേരണയോ, ഒരു അനുഭൂതിയോ, വ്യത്യസ്തമായ ഒരു അനുഭവമമോ ഒന്നും ഈ കവിതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായെ കാണാനൊക്കുന്നില്ല. കവിതയുടെ ആമുഖ കുറിപ്പില്‍ പറയുന്നതില്‍ കൂടുതലൊന്നും ഈ പദ്യം പറയുന്നില്ല.പിന്നെ എന്തിനാണു കുട്ടീ, കുറെ വാക്കുകള്‍ നിരത്തി വെച്ചൂ ഇങ്ങനെ ഒരു പദ്യം ?
പിന്നെ ശൈലിയെക്കുറിച്ചാണെങ്കില്‍, സ്വന്തമെന്നു പറയാന്‍ ഒരു പ്രയോഗമോ, ഒരു നല്ല ബിംബകല്പനയൊ ഇതിലുണ്ടൊ ?
നല്ല കവിതയെഴുതുന്നതിനേക്കാള്‍ മുഖ്യമാണു പദ്യരൂപത്തില്‍ കുറെ trivial കാര്യങ്ങള്‍ എഴുതാതിരിക്കുന്നത് എന്നെ പറയാന്‍ തോന്നുന്നുള്ളൂ. കവിതാരചനയൊഴിച്ചു മറ്റേതെങ്കിലും മണ്ഡലത്തില്‍ വിജയം വരിക്കാന്‍ കുട്ടിയെ ആശംസിക്കുന്നു.
Click here for the article
-അനല്‍ ഹഖ്, ന്യു ദല്‍ഹി, ഇന്ത്യ