സുവിരാജ്, ശശീധരന്‍ സാര്‍ നിങ്ങള്‍ രണ്ടുപേരും വായനക്കാരെ വിഡ്ഡികളാക്കിയോ എന്ന് ഞാന്‍ സംശയിച്ചാല്‍ തെറ്റിദ്ധരിക്കരുത്. തുറന്നെഴുതാനുള്ള കാരണത്താല്‍ ശശീധരന്‍ സാര്‍ പേരില്‍ അനോണിയായ് കിടക്കുന്നു. ഫോട്ടോയൊ , മറ്റ് വിശദ വിവരങ്ങളോ ഇല്ല. നല്ലതു തന്നെ.
പത്രാധിപര്‍ പറയുന്നു അദ്ദേഹം ദശാബ്ദങ്ങളായ് എഴുത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാളാണ് എന്ന്. നല്ലതു തന്നെ.
ഇതിനൊക്കെ ശക്തമായി അനുകൂലിച്ചും പ്രതികുലിച്ചും കമന്‍ റ് എഴുതിയ ഞങ്ങള്‍ക്ക് ഈ പ്രൊട്ടക് ഷന്‍ റെ ആവശ്യമില്ലേ... അഭിപ്രായം തുറന്നെഴുതാന്‍ താങ്കള്‍ അനോണിയായ് വരും പോലെ ഞങ്ങള്‍ക്കും അങ്ങിനെ വേണമെന്ന് തോന്നുന്നതില്‍ തെറ്റുണ്ടൊ?
ഇത് ഒരു തരം വഞ്ചനയല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു. വായനക്കാര്‍ക്കും പേരു വയ്ക്കാതെ നിര്‍ഭയമായിട്ട് എഴുതുക സാധ്യമല്ലേ..വെറുതേ എന്തിനാ ശത്രുത വാങ്ങിക്കൂട്ടുന്നത് താങ്കള്‍ക്ക് അങ്ങിനെ ആവാമെങ്കില്‍. പോരാട്ടങ്ങളെപ്പോഴും പേരു വച്ചാകുമ്പോള്‍ മൂര്‍ച്ച കൂടും. അല്ലെങ്കില്‍ വെള്ളത്തില്‍ വരച്ച വരപോലെ ഇല്ലാതായി ക്കൊണ്ടേയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നു. komath.iringal@gmail.com
Click here for the article
-രാജു ഇരിങ്ങല്‍, രാജു ഇരിങ്ങല്�, മനാമ, ബഹറൈന്�