Friday, August 3, 2007

അഭിനന്ദനം അര്‍ഹിക്കുന്നു

അഭിനന്ദനം അര്‍ഹിക്കുന്നു
ശശിസാറേ�����.. ഉന്നതശീര്‍ഷരായ ആളുകളിലെ ജീര്‍ണതകളെ വെളിവാക്കുന്ന ആഴമുള്ള നിരീക്ഷണങ്ങള്. (എം Krishnan Nayir sir അവര്‍കളുടെ തുടര്‍ച്ചയോ പകര്‍പ്പോ ആണെങ്കില് അതു തികഞ്ഞ ആവശ്യമാണു.) എം മുകുന്ദന് എനിക്കേറ്റം പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നിട്ടും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രചനകള് മതിപ്പുളവാക്കുന്നില്ല. അടിയാളത്തി �മുല� മുറിച്ചിട്ടും പള്ളീലച്ചന് �ഔഷധം� പറിച്ചിട്ടും പുലയപ്പാട്ട് രക്ഷപെട്ടില്ല.

ഒ എന് വി സാറിന്റെ �ഉത്തമഗീതം� ഞാനും വായിച്ചിരുന്നു. �നിന്നെ ഞാനനശ്വര- യാക്കുമെന് ഗീതങ്ങളില് എന്നെ നീയനശ്വര- നാക്കൂ നിന് സ്നേഹത്താലേ!� എന്നൊക്കെയാണു കവിയുടെ ജല്പനം. �ഇളമാനിണയോ, തേന്- മുന്തിരിക്കുലയോ ഇളകുന്നിതെന് പ്രിയേ! നിന്റെ മാറില്?� ഇങ്ങനെയൊക്കെ ഒരു �തുടക്കകവി� എഴുതിയിരുന്നെങ്കില് അയാളുടെ മുഖത്തു �സോളമനെ� കാര്‍ക്കിച്ചു തുപ്പുമായിരുന്നില്ലേ പ്രബുദ്ധലോകം. ശശിധരന് ഇക്കാര്യത്തില് ചെയ്തത് വളരെ ശരിയാണ്. ഒരു കാര്യവുമില്ലാത്ത കാര്യവുമായി മഹാകാവ്യം എഴുതാന് ഒരുമ്പെട്ടിരിക്കുന്ന കവിയുടെ ചങ്കൂറ്റം ശശിധരന് .പി യുടേതിലും ഇരട്ടിയാണെന്നുള്ളതു വേറൊരു കാര്യം. ആ കാവ്യക്കല്ലുകള് ഒറ്റയിരുപ്പിനു വിഴുങ്ങാന് ഏതെങ്കിലും വായനക്കാരനാവുമെങ്കില് ഒരു �സ്പെഷ്യല് പീഢം� അയാള്‍ക്കും കല്‍പ്പിച്ചു കൊടുക്കണം.

ഏതുകൊലകൊമ്പനെയും വിമര്‍ശിക്കാനുള്ള ചങ്കൂറ്റം അഭിനന്ദനം അര്‍ഹിക്കുന്നു. വെറുതേ പറഞ്ഞുപോകുമ്പോഴും �എം.ഒ.ബോബി� പോലുള്ള കൊച്ചു പ്രയോഗങ്ങള്‍ക്കൊണ്ട് പലതിന്റെയും കുത്തിനുപിടിക്കാന് താങ്കള്‍ക്കാവുന്നുണ്ട്. ഭാഷയുടെ ഒഴുക്കും പ്രശംസനീയം. എന്നാലും; ഒരാളെ തുടര്‍ച്ചയായി ആക്രമിച്ചുവരുന്നത് ശ്രദ്ധയില് പെട്ടു. ആനപ്പുരത്തിരിക്കുന്നത് ക്ഷുദ്രജീവിയാണെങ്കില് തുരത്താന് കമ്പിപ്പാരയെക്കാള് നല്ലത് തൂവലല്ലേ? �കുരക്കാത്ത പട്ടിയുടെ വായില് കോലിട്ടുകുത്തി വെറുതേ തുപ്പല് തെറിപ്പിച്ചു രസിക്കണോ?� നിങ്ങളീ പംക്തി തുടരുക. അടുത്തതാരൊക്കെയാണു എന്തൊക്കെയാണു നിരീക്ഷിക്കപ്പെടുന്നതെന്നറിയാനുള്ള ജിജ്ഞാസ മറച്ചുവെക്കാനാവില്ല.

ലേഖനത്തിന്റെ ആക്രമണോത്സുകത പരിഗണിച്ച് ഗറില്ല യുദ്ധരീതിപോലൊന്നിനു സാഹിത്യത്തില് ഒരു മാന്യതയുമില്ലാത്തതിനാല് ഈ എഴുത്തുകാരന്റെ �പടവും പദവിയുമടക്കമുള്ള� (വിലാസം വേണമെന്നില്ല)കാര്യങ്ങള് പുറത്തുവിടാന് പുഴ ഡോട്ട് കോം ക്ഷമത കാട്ടിയാല് അതു വായനക്കാരൊടു കാട്ടുന്ന വിശ്വാസ്യതയും മുറിവേല്‍ക്കപ്പെടുന്നവര്‍ക്കു കിട്ടുന്ന നീതിയും ആയിരിക്കും.

ആശംസകളോടെ geonnaveen@gmail.com

Click here for the article
-നവീന് ജോര്‍ജ്ജ്, കുവൈറ്റ് , കുവൈറ്റ്