താങ്കളിവിടെ എന്‍റെ ചോദ്യത്തിന് ദയവായി ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു. 1. താങ്കള്‍ എന്തിനാണ് എഴുതുന്നത്? 2. താങ്കള്‍ എന്തിനാണ് കവിത എഴുതുന്നത്? 3. താങ്കള്‍ എഴുതിയ സാധനം പ്രസിദ്ധീകരണത്തിന് കൊടുക്കുന്നത് എന്തിനാണ്?
മുകളിലെ ചോദ്യങ്ങള്‍ക്ക് സാമാന്യമയ ഉത്തരം എഴുതുന്നത് ആശയ പ്രകാശനത്തിനാണെന്ന് വിവരമുള്ളവര്‍ പറഞ്ഞു തന്നിട്ടുണ്ട്. ആശയം പ്രകാശിക്കുമ്പോള്‍ കേള്‍ക്കുന്നവന്, വായിക്കുന്നവന് മനസ്സിലാവണം എന്താണ് കേള്‍ക്കുന്നത്, എന്താണ് വായിക്കുന്നതെന്ന്. അത് ഏതെങ്കിലും പ്രചരമുള്ള രീതിയില്‍ ആകുമ്പോള്‍ ഉദാഹരണത്തിന് കവിതയിലോ കഥയിലോ ആകുമ്പോള്‍ അതിനും അതിന്‍റെതായ രീതികളും ഉണ്ട്. അത്തരം രീതികള്‍ തെറ്റിക്കുകയും ആവാം എന്നാല്‍ തെറ്റിച്ച് ചെയ്യുമ്പോള്‍ ചെയ്യുവാന്‍ വേണ്ടി മാത്രമായിരിക്കരുത്. അതൊരു പുതിയ രീതിയായ് വായനക്കാരന്‍റെ കേള്‍വിക്കാരന്‍റെ ഹൃദയത്തിലേക്ക് കടന്നു ചെല്ലണം. അല്ലെങ്കില്‍ അത്തരം രീതി ഉപയോഗിക്കാന്‍ പാടില്ല തന്നെ.
മുകളില്‍ ഇത്രയും എഴുതിയത് താങ്കള്‍ എഴുതിയത് മഹത്തായ കലാസൃഷ്ടിയാനെന്‍ താങ്കള്‍ തന്നെ വിശ്വസിക്കുന്നതിനാല്‍ അതല്ലെന്ന് ബോദ്ധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഒരു മിനിമം ക്വാളിറ്റിയെങ്കിലും വേണം അതു കൊണ്ട് താങ്കള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് വായിച്ച് പഠിക്കുക എന്നിട്ട് എഴുതാന്‍ ശ്രമിക്കുക.
രാമ സേതു എന്ന പദം കേള്‍ക്കുമ്പോള്‍ മതതീക്ഷണതകൊണ്ട് ഓടിയടുത്ത ഈയാം പാറ്റയാണ് ഞാന്‍ എന്ന് താങ്കള്‍ ധരിക്കേണ്ടതില്ല. അതു പോലെ �വണ്ടര്‍ഫുള്‍� പറഞ്ഞ മാന്യദേഹ / ദേഹികളും.
വണ്ടര്‍ഫുള്‍ പറയുമ്പോള്‍ അത് മറ്റുള്ളവരെ കളിയാക്കുവാനും ഉപയോഗിക്കാം എന്ന് അല്ലയോ കവേ താങ്കളെങ്കിലും മനസ്സിലാക്കിയില്ലേന്നത് വല്ലാതെ ദു:ഖിപ്പിക്കുന്നു. മുയ്യം രാജനെ പോലുള്ള പഴക്കം ചെന്ന (പണ്ടുമുതലേ എഴുതി തുടങ്ങി സീനിയര്‍ ആയ ആള്‍ എന്ന നിലയില്‍) ടൈമിലി ബ്യൂട്ടിഫുള്‍ എന്ന് എഴുതിക്കാണുമ്പോള്‍ മനസ്സുകൊണ്ട് അദ്ദേഹം മനോഹരം എന്ന് ഈ കവിതയെ പറയുമെന്ന് തോന്നുന്നില്ല. മുയ്യം രാജന്‍റെ കഥകള്‍ ഏകദേശം പത്ത് വര്‍ഷം മുമ്പ് തന്നെ വായിച്ച് വരുന്നവനാണ് ഈയുള്ളവന്‍.
ഇനി താങ്കള്‍ തന്നെ കവിതയ്ക്ക് ഓരോ വായനക്കാരനും വിശദീകരണം നല്‍കേണ്ടിവരുന്ന ഗതികേടെങ്കിലും ഒഴിവാക്കാമായിരുന്നു. ഇനിയും എഴുതുവാനുണ്ട് താങ്കളുടെ മറുപടി കിട്ടിയശേഷം.
Click here for the article
-സേതു രാമന്‍, തമിഴ് നാട്, ഇന്ത്യ