സമകാലിക കേരളത്തിന് നേരെ പിടിച്ച കണ്ണാടിഅധികാരം ജനങ്ങളിലേക്ക് സംക്രമിക്കേണ്ടതിന്‍റെ ആവശ്യകത മാര്‍ക്സ് ഊന്നിപ്പറയുന്നുണ്ട് പലപ്പോഴായി. ഇന്ന് അധികാരം മാര്‍ക്സിന്‍റെ ലേബലുള്ള പാര്‍ട്ടി കേരളം ഭരിക്കുമ്പോള്‍തന്നെ പിടിപ്പുകേടിന്‍റെയും കാര്യക്ഷമതയില്ലായ്മയുടെയും പര്യായമായി മാറിയിരിക്കുകയാണ് കേരള സമൂഹം. അതിന്‍റെ തുടര്‍ച്ചയായാണ് കാറ്റ് വിതച്ച് കൊടുങ്കാറ്റ് പെയ്യുന്ന രോഗങ്ങളും. ഒരച്ഛന്‍റെ സ്വപ്നങ്ങള്‍ക്ക് വിലപറയുന്നവരായി മാറിയിരിക്കുന്നു അധികാരവര്‍ഗ്ഗം ഒരമ്മയുടെ തേങ്ങലുകളെ ചവിട്ടി മെതിക്കുന്ന കാട്ടാളന്‍ മാരായി മാറിയിരിക്കുന്നു അധികാരവര്‍ഗ്ഗം രാഷ്ട്രീയ അടിമത്വത്തിലുള്ള കേരളത്തെ രക്ഷിക്കുക ആര്‍ക്ക് സാധിക്കും? വേദനയുടെ ശിഖരം മുറിഞ്ഞു വീഴുന്നത് കേരള മനസ്സാക്ഷിയുടെ മുമ്പിലേക്കാണ്. ഉത്തരം തരാന്‍ ഒരോ കേരള മനസ്സുകളും ബാധ്യസ്ഥ്യരാണ്.
നല്ല ആശയവും അവതരണ മികവും ഈ കവിതയ്ക്കുണ്ട്. എങ്കിലും സാധാരണ വായനക്കാരന് എത്തിച്ചേരാന്‍ ഇത് മാത്രം പോര. കുറച്ചു കൂടി മനസ്സിരുത്തി എഴുതിയിരുന്നെങ്കില്‍ ഒത്തിരി നന്നാക്കാമായിരുന്നു അഭിനന്ദനങ്ങള്‍. നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു
Click here for the article
-സേതു രാമ, തമിഴ് നാട്, ഇന്ത്യ