Sunday, September 30, 2007

ദുഷിപ്പിനെ വിവരിക്കാന് ദുഷിച്ച ഭാഷ

ദുഷിപ്പിനെ വിവരിക്കാന് ദുഷിച്ച ഭാഷ
അനില്‍ ന്യൂ ജേഴ്സി നിരീക്ഷിച്ചതുപോലെ ഇതൊരു പുതിയ ശൈലിയായി കരുതിയാല് പോരെ? ഒ.വി.വിജയന്റെ ധര്‍മ്മപുരാണമാണ് (മലയാളമൂലം; ഇംഗ്ലീഷ്‌ വിവര്‍ത്തനത്തിന്റെ ഭാഷ അത്ര ശക്തമല്ല) എനിക്കിവിടെ ഓര്‍മ വരുന്നത്‌. രാഷ്ട്രീയത്തിലെ/ഭരണത്തിന്റെ/അധികാരികളുടെ ദുഷിപ്പിനെ വിവരിക്കാന് ഒരു അതുവരെ അസഭ്യമെന്നു നമ്മള് കരുതിയിരുന്ന ഭാഷാശൈലിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്‌.

സാഹിത്യം സുന്ദരമായ ഭാഷയില്‌ത്തന്നെ നിര്‍മ്മിക്കപ്പെടണമെന്നതും സാഹിത്യകാരന്മാരെ അമാനുഷന്മാരായി കാണണമെന്നുമുള്ള ചിന്ത എന്റെ അഭിപ്രായത്തില് ബുദ്ധിപരമായ ഒരുതരം ജീര്‍ണ്ണതയാണ്.

പ്രിന്റില് ലഭ്യമല്ലാത്ത, പരുക്കനെങ്കിലും നമ്മുടെ സാംസ്ക്ക്ക്കാരിക ജീര്‍ണ്ണതയെയും ഉപജാപങ്ങളെയും തുറന്നുകാട്ടുന്ന പി.ശശിധരന്റെ കോളം എല്ലാ ആഴ്ചയിലും സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നെങ്കില് നന്നായേനെ. അതുപോലെ വ്യക്തിപരമായ പരാമര്‍ശങ്ങള് ചിലപ്പോള് അതിരുകള് ലംഘിക്കുന്നുണ്ട്‌; ദയവായി അതൊഴിവാക്കുക.

Click here for the article
-തോമസ്‌, സാന് ഹോസെ, കാലിഫോര്‍ണിയ