Wednesday, October 31, 2007

തൊരപ്പന്‍ - തുടക്കം കസറി

തൊരപ്പന്‍ - തുടക്കം കസറി

കഴിഞ്ഞ രണ്ടു ദിവസത്തെ കണക്കു വച്ച് തൊരപ്പന്റെ പ്രകടനം വളരെ ത്രിപ്തികരമാണ്‍. സന്ദര്‍ശകരില്‍ അധികവും വെറും വായനക്കാരാണ്. താത്പര്യം വാര്‍ത്തകളോടും. തൊരപ്പന്റെ സാധ്യതകളെ ഒരു ചെറിയ ശതമാനമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. എവിടെയൊക്കെ നിന്നാണ് സന്ദര്‍ശകര്‍ വന്നത് എന്നു പരിശോധിച്ചപ്പോള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട്‍ ഇത്തവണ കൊച്ചിയാണ് മുന്നിലെത്തിയത്. ദുബായ് രണ്ടാം സ്ഥാനത്തും. വലിയ അളവിലെ വായനയും, ചെറിയ തോതിലുള്ള �ഇന്ററാക്ഷന്‍�-ഉം സാധാരണ ഇന്റര്‍നെറ്റ് ഉപയോക്ത്താക്കളില്‍ മുന്തിയ പങ്കും യുനിക്കോട് മലയാളം ഉപയോഗിക്കാന്‍ അറിയാന്‍ പാടില്ലത്തവരാണ് അല്ലെങ്കില്‍ മിനക്കെടാത്തവരാണ് എന്ന വസ്തുത ചൂണ്ടി കാണിക്കുന്നു . ബ്ലൊഗ്ഗര്‍ സമൂഹം തുട്ങ്ങി വച്ച പ്രോത്സാഹനവും, വിദ്യാഭ്യാസവും പൂര്‍വ്വാധികം ശക്തിയൊടെ തുടരുമെന്നു കരുതാം.

2000-ഇല്‍ പുഴ.കോം പുറത്തിറക്കിയപ്പോള്‍ ആദ്യ ദിവസം നൂറില്‍ താഴെ ആളുകളാണ് സന്ദര്‍ശിച്ചത്. നാലു ദിവസങ്ങള്‍ കഴിഞ്ഞാണ് അദ്യത്തെ ഒരു പത്തു വരി കവിത ഒരാള്‍ സ്വയം പ്രസിദ്ധീകരിച്ചത്. മിക്കവാറും പേര്‍ മലയാളം ഫൊണ്ടും , എഡിറ്ററും ഉപയോഗിക്കാന്‍ കഴിയാതെ പേപ്പറില്‍ എഴുതി, സ്കാന്‍ ചെയ്ത് സുവിരാജിന് അയച്ചിരുന്നു.എന്തൊക്കെയായാലും അടുത്ത രണ്ടു വര്‍ഷം കൊണ്ടു പുഴയില്‍ സ്വയം പ്രസിദ്ധീകരിച്ചത് അറുനൂറിലധികം കൃതികളാണ്. ഇന്നത്തെ മലയാളം ബ്ലൊഗുകളുടെ എണ്ണം വച്ചു നോക്കുമ്പോള്‍ ഇത് എത്ര തുച്ഛം! . 2000 -ത്തിലെ സന്ദര്‍ശകര്‍ മുഴുവന്‍ തന്നെ വിദേശ മലയാളികളായിരുന്നു. ഇന്ന് അവരുടെ ശതമാനം വളരെ കുറവാണ്.

മലയാളത്തിലെ മൂല്യമുള്ള വാര്‍ത്തകളും, നല്ല കൃതികളും 'മാന്തിയെടുത്ത്' മറ്റുള്ളവരുമായി പങ്കു വയ്ക്കാനുള്ള ഈ അവസരം നമുക്കു മല്‍സരിച്ചു ഉപയോഗിക്കാം -:)

Click here for the article
-ജോമോന്‍ കുര്യന്‍, ഡി മോയിന്‍,