പ്രിയ മധു സഹോദരാ...
ആദ്യമായി ഞാന്‍ സ്ത്രീ ആണോ മറ്റു വല്ലതും ആണോ എന്നുള്ള കാര്യം താങ്കള്‍ ആലോചിച്ചു ബുദ്ധിമുട്ടേണ്ട കാര്യം അല്ലാ എന്നു പറഞു കൊള്ളട്ടെ. (It is none of your business ) പിന്നെ ഇവിടെ സ്ത്രീകള്‍ ഇങനെ എഴുതണം പുരുഷന്മാര്‍ ഇങനെ എഴുതണം എന്ന് ആരെങിലും എഴുതി വച്ചതായും കന്ദ്ടില്ല...
ഇവിടെ ആരാണ് അസഹിഷ്ണുത കാനിച്ചിരിക്കുന്നത് ? ലേഖകന്‍ (മറ്റു പല കമ്മുണിസ്റ്റ് വിരുധരെയും പോലെ ) പിണറായിയെ ആക്രമിക്കുന്നത് അദ്ദേഹത്തൊടുള്ള വ്യക്തി വിരോധം കൊണ്ട് അല്ലെന്നും അദ്ദേഹം കമ്മുണിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറി ആയതു കൊണ്ടാണെന്നും ഇവിടെ പാര്‍ടിയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും അറിയാം.ചന്ദ്രികയിലെ പേന ഉന്തി നേടിയ ജയത്തെപ്പറ്റിയും, മനോജ് കുരിശിങ്കലിനെ മത്സരിപ്പിച്ചതിനെപറ്റിയും (താങ്കല്‍ക്ക് അറിയില്ലെങ്കില്‍, മനോജിന്റെ പേര്‍് നിര്ദേശിച്ചത് വി സ് അച്യുതാനണ്ടന്‍ ആണ്, പിണറായി അല്ല), ഈഴവറെ വഞ്ചിച്ചതിനെക്കുരിചും (സ്വയം ഒരു ഈഴവനായ പിണറായി , ഈഴവരെ വഞിച്ചെന്നാണോ ?), ബ്രാഹ്മണികല്‍ കമ്മുണിസത്തെപറ്റിയും എഴുതിയതില്‍ നിനും ലേഖകന്‍ ആരെയാണ് ടാര്‍ഗെറ്റ് ചെയ്യുന്നത് എന്ന് വ്യക്തം. എന്നാല്‍ ഇത് ഒരു പുതിയ കാര്യം അല്ലാ, കേരളത്തില്‍ കമുണിസ്റ്റ് വിരുധര്‍ എന്നും ചെയ്യാന്‍ ശ്രമിച്ച കാര്യമാന്ണിത്. (ഇപ്പോള്‍ വലതു പക്ഷ മാധ്യമങള്‍ വി സ്സിനൊടു കാണിക്കുന്ന അമിത സ്നേഹവും അദ്ദേഹം പര്‍ടിയുമായി പിണങും എന്ന പ്രതീക്ഷയില്‍ നിന്നും മാത്രം ഉണ്ടായതാണ്. അതു സംഭവിക്കുനില്ല എന്ന് കാണുമ്പോള്‍ അവര്‍ അദ്ദേഹത്റ്റെയും ആക്രമിക്കാന്‍ തുടങിയത് കാണാം )
എന്നാല്‍ അതിനു വേണ്ടി അദ്ദേഹം കാര്യങള്‍ കണ്ണടച്ച് വളച്ചൊടിക്കുന്നത് താങ്കള്‍ ശ്രദ്ധിച്ചില്ലേ ? ഉദാഹരണങള്‍ :-
1) രോഗീ ലേപനം കൊടുത്തതു കൊണ്ടും മത്തായി ചാക്കോക്കു വെണ്ടി പ്രാര്‍ത്ഥിച്ചതു കൊണ്ടും ആണ് ബിഷപ്പിനെ നിക്രിഷ്ടന്‍ എന്നു വിളിച്ചത് എന്ന് അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ സത്യം എന്താണ് എന്ന് ഞാന്‍ മുകളില്‍ എഴുതിയിട്ടുണ്ട്.
2)മത്തായി ചാക്കോ സംഭവുമായി പുല ബന്ധം പൊലും ഇല്ലാത്ത നായനാര്‍ ചിതാഭസ്മ സംഭവത്തെ ഇതുമായി കൂട്ടിക്കുഴക്കാന്‍ ശ്രമിക്കുന്നു.ഇന്തിന്റെ വിശദീകരണവും ഞാന്‍ മുകളില്‍ എഴുതിയിട്ടുണ്ട്.
3) കമുണിസ്റ്റ്കാര്‍ ദൈവ വിശ്വാസികള്‍ ആകരുത് എന്ന് പിണറായി പറഞു എന്ന തരതില്‍ (മനോജ് കുരിശിങ്കല്‍, ഐഷാ പോറ്റി, മോനായി സംഭവ്ങള്‍)പ്രചരിപ്പിക്കാന്‍ ശ്രനിക്കുന്നു.ദൈവ വിശ്വാസി അല്ലാത്ത ഒരാളെ വിശ്വാസിയായി ചിത്രീകരിച്ചതിനെ വിമര്‍ശിച്ചതു കൊണ്ട്)
4) തനിക്ക് ഒരു ധാരണയും ഇല്ലാത കാര്യങളെ പറ്റി എല്ലാം അറിയുന്ന ആളെപ്പോലെ എഴുതി പിടിപ്പിക്കുന്നു (വി സ്സിനെതിരെ സഭയെ ഇളക്കി വിടാനാണ് പിണറായി ബിഷപുമാരെ കണ്ടത്, ആ മീറ്റിങില്‍ ചായ കൊണ്ടു കൊടുത്തത് ലേഖകന്‍ ആണെന്നു തൊന്നുന്നു !)
ഇനി താങ്കളുടെ ചോദ്യങള്‍ക്കുള്ള ഉത്തരം
1) അശ്വതി പിണറായി വിജയന്റെ ശിഷ്യയാണോ ?
ഞാന്‍ കേരളതിലെ ലക്ഷക്കനക്കിനു ജനങളെപ്പോലെ കമുണിസ്റ്റ് പാര്‍ടിയെ സ്നേഹിക്കുകയും അത് നമ്മുടെ സമൂഹത്തിനു ചെയ്ത നല്ല കാര്യങള്‍ അംഗീകരിക്കുകയും ചെയ്യുന്ന ഒരാള്‍ മാത്രം. പിണറായി പാര്‍ട്ടി സെക്രട്ടരി ആയതിനാല്‍ അദ്ദേഹഥ്തിനെതിരെയുള്ള ആക്രമണം പാര്‍ട്ടിയെ ലക്ഷ്യം വച്ചുള്ളതാണ്.അതിനാല്‍ പ്രതിരോധിക്കേണ്ട കടമ ഒരോ പാര്‍ടി അനുഭാവിക്കും ഉണ്ട്.
2)എല്ലാവരെയും വിമര്‍ശിക്കാന്‍ ലേഖകന്‍ മടി കാണിച്ചില്ല. മുന്‍ ലക്കം വായിച്ചു നോക്കണം.
ഏത് എല്ലാവരേയും കുറിച്ചണ് താങ്കള്‍ പറയുന്നത് ? സി പി എമ്മിനെയും അതിന്റെ നേതാക്കളെയും(കാരാട്ട്, സുധാകരന്‍)കുറിച്ചല്ലാതെ കേരളത്തില്‍ ആരും കേള്‍ക്കാത്ത കുറേ ഈര്‍ക്കിലി പാര്‍ട്ടികളെയും അതിന്റെ നേതാക്കളെയും പറ്റി എഴുതിയതാനോ ?
3)പാര്‍ട്ടി കമ്മിറ്റിയിലാണോ എ.ഡിബി ചര്‍ച്ച ചെയ്തത് ?
തീര്‍ച്ചയായും ചര്‍ച്ച ചെയ്തിരുന്നു. ഇപ്പൊഴും ചര്‍ച്ച ചെയ്യ്തു കൊണ്ടിരിക്കുന്നു.
4)ഫാരിസിന്റെയും മാര്‍ട്ടിന്റെയും സൗഹൃദവും സമ്മാനവും പറ്റിയത് പിണറായി പാര്‍ട്ടി കമ്മിറ്റിയില്‍ അറിയിച്ചിരുന്നോ ?
പിണറായി ഇവരുടെ കൈയ്യില്‍ നിന്നും സമ്മാനം വാങിയതായി ഒരു തെളിവും ഇല്ല. ഇനി ദേശാഭിമാനി ഫണ്ട് വിവാദം ആണെങ്കില്‍ അത് ആദ്യമാായി പത്രക്കാരെ അറിയൈച്ചതു തന്നെ പിണറായിയാണ്. പര്‍ട്ടി കമ്മറ്റിയില്‍ നിന്നും വേണുഗോപാലിനെ പുറത്താക്കിയപ്പൊള്‍.അതു പര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശെഷം ആയിരിക്കുമല്ലൊ പുറത്താക്കാന്‍ തീരുന്മാനിച്ചത് ? പിന്നെ ഇ പി ജയരാജനെതിരെ നടപടിയും വന്നിരുന്നു. ഫാരിസിന്റെ കൈയ്യില്‍ നിന്നും നയനാര്‍ ഫുട്ബാള്‍ നടതാന്‍ സംഭാവന വങിയത് പര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിരുന്നു. അതില്‍ യാതൊരു തെറ്റും ഇല്ല എന്നു വിശദീകരിക്കുകയും ചെയ്തിരുന്നു. താങ്കള്‍ ഈയിടെ ആനൊ പത്രം വായിക്കാന്‍ തുടഞിയത് ?
Click here for the article
-അശ്വതി, ദുബൈ, യു എ ഇ