Friday, October 5, 2007

രാജ്, ദുബൈക്ക് മറുപടി

രാജ്, ദുബൈക്ക് മറുപടി
രാജ് - എന്റെ അഭിപ്രായങ്ങള്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു തോന്നുന്നു. ശശിധരന്‍ പറഞ്ഞകാര്യങ്ങളെ ന്യായീകരിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം. ശശിധരന്റേതുപോലുള്ള എഴുത്തിന്‍ ബ്ലോഗും പുഴയും പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നിലകൊള്ളാന്‍ അര്‍ഹതയുണ്ടെന്നാണ്‍ ഞാന്‍ പറയുന്നത്. രാജ് ചെയ്യുന്നതുപോലെ അദ്ദേഹം എഴുതുന്നതിനെ വിമര്‍ശിക്കാന്‍ വായനക്കാരന്‍ പറ്റുമല്ലോ. എഴുത്തുകാന്റെയും വായനക്കാരന്റെയും (വാചാലരല്ലെങ്കിലും ഈ കോളം ഇഷ്ടപ്പെടുന്നവരും കാണുമല്ലോ) സ്വാതന്ത്ര്യം നല്ല എഴുത്തിന്‍ അനിവാര്യമാണ്‍.

പക്ഷേ, ഒരു കാര്യം ഞാന്‍ ആവര്‍ത്തിക്കുന്നു: ഒരാള്‍ ഇന്നത് എഴുതണമെന്നും, എഴുതുന്നത് നിറുത്തണമെന്നൊക്കെ പറയുന്നത് (രാജ് അല്ല; മറ്റു പല വായനക്കാരും ഇവിടെ സൂചിപ്പിക്കുന്നതുപോലെ) ഫാസിസ ത്തിന്റെ ഒരു മുഖം മാത്രമാണ്‍.

രാജ് പറഞ്ഞ കാര്യങ്ങളിലൊന്നില്‍ എനിക്ക് വളരെ വിയോജിപ്പുണ്ട്: കലാസൃഷ്ടിയുടെ രാഷ്ട്രീയം തിരയുന്നതില്‍. ഒരു രചനക്ക് രാഷ്ട്രീയം ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ടോ? മലയാളസാഹിത്യകാരന്മാരുടെ അമിതമായ രാഷ്ട്രീയവിധേയത്വമല്ലേ, പലരെയും യഥാര്‍ത്ഥ കൂപമണ്ഡൂകങ്ങള്‍ ആക്കുന്നത്? കമ്യൂണിസത്തെപ്പോലെ ബൌദ്ധികമായും രാഷ്ട്രീയപരമായും തകര്‍ന്നടിഞ്ഞ ഒരു ആശയത്തെ ചുറ്റിപ്പറ്റിയല്ലേ നമ്മുടെ കുറെ �ബുദ്ധിജീവികള്‍� സമയവും ജീവിതവും തുലക്കുന്നത്?

Click here for the article
-തോമസ്, സാന്‍ ഹോസെ, കാലിഫോര്‍ണിയ