Tuesday, October 23, 2007

അസഹിഷ്ണുത നല്ലതല്ല അശ്വതി

അസഹിഷ്ണുത നല്ലതല്ല അശ്വതി
എഡിറ്റര്‍,
അശ്വതി എന്ന പേരില്‍
പ്രതികരങ്ങള്‍ കണ്ടപ്പോള്‍ അവര്‍ സ്ത്രീ തന്നെയാണോ എന്ന്‌ സംശയം തോന്നി. എത്ര വലിയ കമ്മ്യൂണിസ്റ്റ്‌ ആയാലും ഇത്ര വലിയ അസഹിഷ്ണുവാകരുത്‌. മൂന്നാം കിട എന്നൊക്കെ ലേഖകനെ വിശേഷിപ്പിക്കുന്ന അശ്വതി പിണറായി വിജയന്റെ ശിഷ്യയാണോ. കഷ്ടം.
സ്റ്റാലിനിസ്റ്റാകരുത്‌ സഹോദരി... ലേഖകന്റെ മുന്‍ ലേഖനങ്ങള്‍ പുഴയില്‍ വായിച്ച ആളാണ്‌ ഞാന്‍. എല്ലാവരെയും വിമര്‍ശിക്കാന്‍ ലേഖകന്‍ മടി കാണിച്ചില്ല. മുന്‍ ലക്കം വായിച്ചു നോക്കണം.
അരമനയില്‍ പോയ കാര്യം പാര്‍ട്ടി കമ്മിറ്റിയില്‍ പറയുമെന്നാണ്‌ അശ്വതി വിശ്വസിക്കുന്നത്‌. കഷ്ടം. പാര്‍ട്ടി കമ്മിറ്റിയിലാണോ എ.ഡിബി ചര്‍ച്ച ചെയ്തത്‌. എം.എന്‍.വിജയനെ പോലും നികൃഷ്ടനാക്കിയ നേതാവല്ലേ പിണറായി. ഫാരിസിന്റെയും മാര്‍ട്ടിന്റെയും സൗഹൃദവും സമ്മാനവും പറ്റിയത്‌ പിണറായി പാര്‍ട്ടി കമ്മിറ്റിയില്‍ അറിയിച്ചിരുന്നോ.
വെറുതെ അറിയാത്ത കാര്യം അശ്വതി എഴുതി വെക്കരുത്‌.

Click here for the article
-മധുമാധവ്‌ , ഒല്ലൂര്‍, തൃശൂര്‍