Wednesday, October 24, 2007

വെറുക്കപ്പെട്ട പിണറായി

വെറുക്കപ്പെട്ട പിണറായി
അശ്വതി സഖാവേ,
ലേഖകന്‍ എഴുതിയത്‌ വായിച്ചില്ലേ. തൃശൂര്‍ രാമനിലയത്തില്‍ പിണറായിയുടെ കൂടെ വിരുന്നിനെത്തിയ വിപ്ലവ മുതലാളിമാരുടെ ലിസ്റ്റ്‌. നിഷേധിക്കാന്‍ സാധിക്കുമോ. ദീപിക വെച്ച്‌ വി.എസിനെ കൊന്നു കൊലവിളിക്കുന്നത്‌ അറിയുന്നില്ലേ. കേരള രാഷ്ട്രീയത്തിലെ ഹിറ്റിലറാണോ ഈ പിണറായി. ലാവ്ലിന്‍ കേസില്‍ മൂന്നൂറു കോടിയിലേറെ രൂപ വെട്ടിച്ചതും ഈ നാണം കെട്ട രാഷ്ട്രീയക്കാരന്‍ തന്നെയല്ലേ. നിഷേധിക്കാമോ?
ലേഖകന്‍ ബ്രാഹ്മണിക്കല്‍ കമ്മ്യൂണിസം(?)ത്തെ പറ്റി പറയുമ്പോള്‍ എന്തിനാ വെറളി പിടിക്കുന്നത്‌. വി.എസ്‌ ഒഴികെ എല്ലാ മുഖ്യമന്ത്രിമാരും സവര്‍ണരല്ലേ. വി.എസിനെ മാറ്റി എസ്‌.രാമചന്ദ്രന്‍ പിള്ളയെ അവരോധിക്കാനല്ലേ പിണറായി ശ്രമിച്ചത്‌. പിണറായി കണ്ണൂര്‍ ഈഴവനാ. അതും ഒരു തരം സവര്‍ണ ഈഴവന്‍.
എം.എ.ബേബി ലത്തീന്‍ കത്തോലിക്കാ വികാരം ഇളക്കിയാണ്‌ സഖാവേ കുണ്ടറയില്‍ ജയിച്ചത്‌. ഇവരെല്ലാം നമ്മുടെ പാര്‍ട്ടിയെ ഒരു വഴിയ്ക്കാക്കും. ഞാനും അടിയുറച്ച കമ്മ്യൂണിസ്റ്റാണ്‌. ബൂര്‍ഷ്വാസിയല്ലാത്തതിനാല്‍ പിണറായിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെന്നു മാത്രം. അശ്വതി ലേഖകനോടുള്ള വിയോജിപ്പ്‌ മാന്യമായി പറയുക.

Click here for the article
-ജിതിന്‍.എസ്‌ , തളിപ്പറമ്പ്‌, കണ്ണൂര്‍