Friday, October 5, 2007

കാമ്പില്ലാത്ത വിമര്žശകന്ž

കാമ്പില്ലാത്ത വിമര്‍ശകന്‍
ധര്‍മ്മപുരാണവുമായി ശശിധരന്റെ പംക്തിയെ ഇണക്കിച്ചേര്‍ക്കുന്നതു വായിച്ചിരുന്നു കഴിഞ്ഞ ലക്കത്തിലെ വായനക്കാരുടെ അഭിപ്രായങ്ങളില്‍. എഴുത്തുകാരന്റെ രാഷ്ട്രീയം സുവ്യക്തമാണെങ്കില്‍ ആ രാഷ്ട്രീയത്തെ ന്യായീകരിക്കുവാനായി ഏത് തരം ഭാഷയും സ്വീകരിക്കുവാനുള്ള ആര്‍ജ്ജവം എഴുത്തുകാരനുണ്ടാവണം. വിജയന്മാഷക്ക് അതുണ്ടായിരുന്നു, നല്ല കാര്യം. രാഷ്ട്രീയം എന്നുദ്ദേശിക്കുമ്പോള്‍ തന്നെ അതൊരു പോസിറ്റീവ് എനര്‍ജിയെ ചുരുക്കം അത് വിഭാവന ചെയ്ത ആളിന്റെ മനസ്സിലെങ്കിലും ഉണ്ടാക്കുന്നു എന്ന് കരുതേണ്ടതാണ്, ഇനി എന്താണ് മിറര്‍സ്കാനിന്റെ രാഷ്ട്രീയം? കുറേ എഴുത്തുകാരെ �പേര്‍ചൊല്ലി� വിളിക്കുകയല്ലാതെ എന്താണു് ശശിധരനു വായനക്കാരുടെ മുന്നില്‍ വയ്ക്കുവാന്‍ കഴിഞ്ഞിരിക്കുന്ന തിരസ്കരിക്കുവാനാകാത്ത ഒരു സാഹിത്യവിചാരം?

ഭാഷയുടെ സവര്‍ണ്ണാവര്‍ണ്ണസ്വഭാവങ്ങള്‍, കീഴാളഭാഷ, �എലീറ്റ്� ഭാഷ എന്നിങ്ങനെയൊക്കെയും ശശിധരന്റെ എഴുത്തിനെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ വന്നു കാണുന്നു. ശശിധരന്റെ എഴുത്തിനെ ന്യായീകരിക്കുവാന്‍ സമര്‍ഥമായി ഇത്തരം ഗിമ്മിക്കുകള്‍ പ്രയോ‍ഗിക്കപ്പെടുന്നുമുണ്ടു്. സുഹൃത്തേ, നിങ്ങള്‍ ഏത് ഭാഷ ഉപയോഗിച്ചാലും നാലുപുറം നീളുന്ന വിമര്‍ശനകലയില്‍ മൌലികമായി ഒരു നിരീക്ഷണമില്ലെങ്കില്‍, സാഹിത്യചര്‍ച്ചയ്ക്കു വഴിയൊരുക്കുന്ന ഒരു പഠനമില്ലെങ്കില്‍ അത്തരം ഉദ്യമങ്ങളെ വിമര്‍ശനം എന്ന് പറയാതിരിക്കുകയാണ് ഭേദം. മിറര്‍സ്കാനിനു അങ്ങനെയൊരു അവകാശവാദമില്ലെന്ന് തോന്നുന്നു, അതുകൊണ്ടു തന്നെ വായനയിലോ സ്വയംസംസ്കരണത്തിലോ അധികമൊന്നും സ്വാധീനിക്കുവാന്‍ കഴിയാത്ത ഈ നാലാംകിട (മൂന്നാംകിട പിന്നെയും ബെറ്റര്‍ ആണ്) എഴുത്തിനോട് ചിലരെങ്കിലും അതേ രീതിയില്‍ പ്രതികരിക്കുന്നത്. പണ്ടൊരിക്കല്‍ എഴുതിയ അഭിപ്രായം ആവര്‍ത്തിക്കുകയാണെങ്കില്‍ ശശിധരന്‍ നാലാളുടെ നടുക്കുനിന്ന് വളിയിടുന്ന കര്‍മ്മം സുതാര്യമായി ചെയ്യുന്നുണ്ടു്, അതിനെ അയാളെ അഭിനന്ദിക്കുവാന്‍ കാഴ്ചകളുടെ ദൃശ്യപ്പൊലിമയില്‍ മുഴുകിയിരിക്കുന്ന അവസരവാദികളും ഇഷ്ടമ്പോലെയുണ്ട്.

തോമസ് പറയുന്ന വിഗ്രഹങ്ങള്‍ ഉടയ്ക്കുക പ്രയോഗം കേള്‍ക്കാന്‍ രസമുള്ള ഒന്നാണ്‍. ആ പ്രയോഗത്തിന്റെ ചരിത്രപരമായ തുടക്കം പോലെയാണ് തോമസിന്റെ വാദവും കറങ്ങുന്നതെന്നാണ് രസകരം. തങ്ങള്‍ക്കു ശരിയല്ലെന്ന് തോന്നുന്ന ഒരു ദൈവവിശ്വാസത്തിനെ ചില സമൂഹങ്ങള്‍ നേരിട്ടത് വിഗ്രഹം ഉടച്ചുകൊണ്ടായിരുന്നുവല്ലോ, തച്ചുതകര്‍ക്കുന്നതാണ് ചിലര്‍ക്ക് സാംസ്കാരികമായ പരിശ്രമങ്ങളേക്കാള്‍ സ്വീകാര്യമായത്. ഗാന്ധിജിയെ ഓര്‍ക്കുന്നത് നന്ന്, An eye for an eye and a tooth for a tooth and the whole world would soon be blind and toothless. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുവാനുള്ള കഴിവിലായ്മയോ അതിനായുള്ള ആത്മസംസ്കരണത്തിനു മനസ്സിലായ്കയോ ആണ് ശശിധരനെപ്പോലുള്ള എഴുത്തുകാരെ സൃഷ്ടിക്കുന്നത്, പുഴയ്ക്കു് അവരെ പോറ്റി വളര്‍ത്തേണ്ടി വരുന്നതും.

രസകരമായ ഒരു കാര്യം, ശശിധരന്റെ കോളത്തിനെ കുറിച്ചു അതേ ഭാഷയില്‍ പ്രതികരിച്ചപ്പോള്‍ ആ ബ്ലോഗിലെ കമന്റുകള്‍ തന്നെ പുഴ.കോം പൂട്ടിപ്പോയിരുന്നു. പുഴയ്ക്കു നിയന്ത്രിക്കുവാന്‍ കഴിയുന്നയിടത്തു മതിയല്ലോ ശശിധരന്റെ വിളയാട്ടം എന്ന് കരുതിക്കാണും ;)

Click here for the article
-രാജ്, ദുബൈ, ദുബൈ