Friday, October 5, 2007

കിണറ്റിലെ തവള

കിണറ്റിലെ തവള
ചെവി പൊത്തുന്നത് (സത്ത്യത്തില്‍‌ അങ്ങിനെ ഒരവസ്ഥ ഉണ്ടാക്കരുത് എന്നാണ് പറഞ്ഞത്, അത് പോട്ടെ) വിഗ്രഹങ്ങളോടുള്ള വിധേയത്വം കൊണ്ടാണ് എന്നാരെങ്കിലും കരുതിയെങ്കില്‍ അവരോട് പിണറായി പറഞ്ഞ പോലെ 'നമസ്തേ' എന്നേ പറയാനൊള്ളൂ.

'കണ്ണികളേയും കെട്ടുപാടുകളേയും ഒക്കെ പൊട്ടിക്കുന്ന ധീരമായ (പുതിയ ശൈലി എന്നും കണ്ടു, കഷ്ടം) ശൈലി'യായിരുന്നു ഇതെങ്കില്‍ ഇതിനേക്കാളും ധീരത കാണും പബ്ലിക് ടോയ്‌ലെറ്റുകളില്‍‌, അതും ആവാം 'പുഴ'ക്ക് എന്നാണോ?

മനസ്സില്‍ 'കെട്ടികിടക്കുന്ന' തെറിമുഴുവന്‍‌ (ശശിധരന്‍ അതുമാണോ ചെയ്തതെന്ന് സംശയം) ഒന്നൊഴുക്കികളയലായിരുന്നു ഉദ്ദേശമെങ്കില്‍ അത് ഭാഷയുടേയും വിമര്‍‌ശനത്തിന്റേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും ചെലവിലെങ്കിലുമാകരുതായിരുന്നു. ശ്രീ ശങ്കരപ്പിള്ള കാണിച്ച വിവേകത്തിന്റെ ധീരതയാണ്, ശശിധരന്‍‌ ചെയ്ത ഒരുതരം കടിതീര്‍ക്കലല്ല ഭാഷാ, സ്വാതന്ത്ര്യ വിപ്ലവം.

ശശിധരന്‍ കളത്തിന് പുറത്ത് നിന്ന് ധീരത കാണിക്കുന്നു, അത് കണ്ട് വെള്ളമിറക്കുകയെങ്കിലുമാണ് നമുക്ക് ചെയ്യാനുള്ളത്എന്നുമൊക്കെയാണ് സുബിന്‍‌ കരുതിയതെങ്കില്‍, ഇതുകൂടി പറയുന്നു, സുബിനേക്കാള്‍‌ ചെറിയതും സങ്കുചിതവുമായ മറ്റൊരു കളത്തില്‍ (കിണറ്റിലെ തവള) മാത്രമാണ് ശശിധരന്‍.

Click here for the article
-abdu, Vallappuzha, Palakkad, Kerala, india