ഇംഗ്ലീഷിനെക്കാള്‍, കേരളസംസ്ക്കാരത്തിനെയും മലയാളഭാഷയെയും കീഴടക്കുന്നത് ഹിന്ദിയും അതോടൊപ്പം എത്തുന്ന വ്യത്യാസങ്ങളുമല്ലേ? എന്നുമുതലാണ് �ശ്രീകുമാരന്‍� �ശ്രീകുമാര്‍� ആയതെന്ന് നാമെല്ലാം ചിന്തിക്കുന്നത് നന്ന്. അത്തരം സാംസ്ക്കാരികവിധേയത്വത്തിനെതിരെ നാം മലയാളികളെ ബോധവല്‍ക്കരിക്കണം.
ഇംഗ്ലീഷ് പഠിച്ചിരിക്കേണ്ടത് നിലനില്‍പ്പിന്റെ കാര്യമാണ്. വിജ്ഞാനത്തിന്റെയും കച്ചവടത്തിന്റെയും ആധുനികഭാഷ ഇംഗ്ലീഷ് തന്നെയാണ്. ഇംഗ്ലീഷ്‌മീഡിയത്തില്‍ പഠിച്ചതുകൊണ്ടു പ്രശ്നമുണ്ടെന്നു തോന്നുന്നില്ല. മലയാളത്തെ ഒരു പ്രധാനവിഷയമായി പഠിപ്പിക്കുന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത്.
Click here for the article
-തോമസ്, സാന്‍ ഹോസേ,