കേരളം ഹിന്ദു രാജ്യമായിരുന്നു എന്നു സ്ഥാപിക്കാന്‍ എനിക്കും താല്‍പര്യമില്ല്ല. പക്ഷെ താങ്കളുടെ നിര്‍വചനം വെച്ചു പറയുമ്പോള്‍, റഷ്യയും ചൈനയും ഒന്നും കമ്യൂണിസ്റ്റ് രാജ്യങ്ങളായിരുന്നു എന്നു പറയാനും പറ്റില്ല. ചരിത്രത്തില്‍ എത്ര കാലം നിലനിന്നാല്‍ ഒരു വിശേഷണം നല്‍കാം എന്നതില്‍ ഒരു തീരുമാനം ആയിരുന്നെങ്കില്‍ നന്നായിരുന്നു.
ആദിമ ക്രിസ്ത്യാനികളെപ്പറ്റി പറഞ്ഞത് ശരിയാണെന്നു തോന്നുന്നില്ല. തോമാസ്ലീഹാ വന്നു എന്നു തന്നെയാണോ താങ്കള്‍ വിശ്വസിക്കുന്നത്? ക്രിസ്ത്യാനികളെപ്പറ്റി സൂചന തുടങ്ങുന്നത് 3-4 നൂറ്റാണ്ട് മുതലാണ്. അല്‍പം മുന്‍പ് തന്നെ ഹിന്ദുമതം ഇവിടെ എത്തിയെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
Click here for the article
-ബാബുരാജ്, Kottayam,