Monday, January 14, 2008

സേവ്‍ പുഴ ഫോറം

സേവ്‍ പുഴ ഫോറം

http://savepuhza.blogspot.com/

ഇത്‍ പുഴ മലീമസമാക്കുന്ന ചില എഴുത്തുകള്‍ക്കെതിരേയുള്ള മൂവ്‍മെന്റാണ്‍. പുഴ.കോമിലെ മിറര്‍ സ്‍കാന്‍ എന്ന കോളത്തിന്റെയോ പുഴയുടെ തന്നെയോ പ്രമോഷന്‍ പര്‍പ്പസുമായി ഇതിന്‍ ബന്ധമില്ല. മൂന്നു നാലു ലക്കങ്ങളായി പി ശശിധരന്‍ എന്ന പേരില്‍ മിറര്‍ സ്‍കാന്‍ കൈകാര്യം ചെയ്യുന്നയാളുടെ സംസ്‍കാരം പുഴയെയും മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‍. നാലു പേര്‍ചേരുന്നിടത്ത്‍ ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകള്‍ കൊണ്ട്‍ മുഖ്യധാരയിലുള്ളവരെ വിമര്‍ശിക്കുന്ന ഈ രീതി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്‍ ഭൂഷണമാണെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ഒളിഞ്ഞിരൂന്ന്‍ എന്തു വൃത്തികേടും കാണിക്കുന്ന ഒട്ടും ക്രഡിബിള്‍ അല്ലാത്ത മീഡിയം, കുളിമുറിയെഴുത്തിന്റെ ലോകം എന്നൊക്കെ ആരോപണങ്ങളുയരുന്ന ഇക്കാലത്ത്‍.

അതിനാല്‍ ഇത്തരം ലേഖനങ്ങള്‍ പുഴ തുടര്‍ന്നും പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന അഭിപ്രായം സ്വരൂപിക്കുകയാണ്‍ ഈ ബ്ലോഗിന്റെ മുഖ്യ ഉദ്ദേശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി ചേര്‍ക്കുമല്ലോ...

http://savepuhza.blogspot.com/

Click here for the article
-admin@savepuzhaforum , ALKHOBAR,