ഇതൊരു തരം മാനസിക രോഗമാണ്‍. നഗരത്തില്‍ പൊതു നിരത്തില്‍ മുണ്ടു പൊക്കിക്കാണിക്കുകയും വിസര്‍ജ്ജിക്കുകയും ജനങ്ങളും പോലീസും എടുത്തു പെരുമാറുമ്പോള്‍ അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഒരു തരം മാനസിക രോഗം. അത്തരം അസുഖമുള്ളവര്‍ സ്വന്തം ഐഡന്റിറ്റി മറച്ചു വെക്കാറില്ല. പക്ഷേ ശശിധരന്‍ എന്ന പേരില്‍ എഴുതുന്നയാളങ്ങനെയല്ല. സ്വന്തം പേരിലാണെങ്കില്‍ ശശിധരന്‍ എന്നയാള്‍ ഇങ്ങനെയൊന്നും എഴുതില്ല. പകല്‍ മാന്യനും രാത്രി അടുത്തവീട്ടിലെ ചേട്ടന്റെ ബെഡ്‍റൂമില്‍ ഒളിഞ്ഞു നോക്കുകയും പറ്റിയാല്‍ അവിടെ വിസര്‍ജ്ജിച്ചിടുകയും ചെയ്യുന്ന ഒരു സവിശേഷ അസുഖമാണിത്‍. അതിന്‍ പുഴ പോലെ വര്‍ഷങ്ങളായി ഓണ്‍ലൈന്‍ മലയാളികളുടെ സ്വന്തമായ പ്രസ്ഥാനം തന്നെ ഇടമായതില്‍ അതിയായ ദുഖമുണ്ട്‍. മിറര്‍ സ്‍കാന്‍ തുടങ്ങിയ സമയത്ത്‍ അയാളെ പൊക്കിനടക്കാന്‍ ആളുകളുണ്ടായിരുന്നു. ഇതിനു മുകളിലുള്ള കമന്റുകള്‍ എഡിറ്ററുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമെന്നു കരുതുന്നു. എല്ലാം ശശിധരന്റെ ഭാഷയെക്കുറിച്ചുള്ളതാണ്‍. ഇത്തരമൊരു പോണ്‍ സാഹിത്യത്തിന്റെ ആവശ്യം പുഴയിലില്ല. വായനക്കാരെ മുഷിപ്പിച്ചുകൊണ്ട്‍ എന്തിനീ ശവത്തെ ചുമക്കുന്നു. ദയവായി ഒന്നു നിര്‍ത്തിക്കൂടെ. വായനക്കാരോടു ഏറ്റവും അടുത്തുനില്‍ക്കുന്ന ഓണ്‍ലൈന്‍ മാഗസിനുകള്‍ വായനക്കാരുടെ പള്‍സ്‍ കണ്ടില്ലെന്ന്‍ നടിക്കരുത്‍.
Click here for the article
-അനീഷ്‍ പ്രസാദ്‍, ഇരിങ്ങാലക്കുട,