Monday, March 10, 2008

നല്ല ലേഖനം

നല്ല ലേഖനം

പ്രസന്നകുമാറിന് ആദ്യമേ അഭിനന്ദനമര്‍പ്പിക്കട്ടെ. പലപ്പോഴും നമ്മുടെ സൌഹൃദങ്ങളിലെ സവര്‍ണ്ണ സാന്നിദ്ധ്യം കാരണം സത്യത്തെ തമസ്ക്കരിക്കാന്‍ സവര്‍ണ്ണര്‍ക്കു കൂട്ടുനില്‍ക്കുക എന്ന ആത്മഹത്യാപരമായ നിലപാട് അവര്‍ണ്ണ സ്വീകരിച്ചു വരികയായിരുന്നു ഇതുവരെ. ഈ ദൌര്‍ബല്യം മുതലാക്കി വേശ്യാവൃത്തിയുടേയും,ഭീരുത്വത്തിന്റേയും,മാനവിക ചൂഷണത്തിന്റേയും,തിന്മയുടേയും ,വംശഹത്യകളുടേയും ചരിത്രം മാത്രമുള്ള സവര്‍ണ്ണ ചരിത്രകാരന്മാര്‍ തങ്ങളുടെ മഹനീയ കള്ളചരിത്രം നിര്‍മ്മിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇപ്പോഴും അതു തുടരുകയും ചെയ്യുന്നു.

പ്രസന്നകുമാര്‍ കാണിച്ചതുപോലുള്ള ഇടപെടലുകള്‍ ഇല്ലെങ്കില്‍ സമൂഹത്തെ ഇവര്‍ വീണ്ടും ഭക്തി പ്രസ്ഥാന കാലത്തേക്ക് കൊണ്ടുപോകും. കേവലം നക്ഷ്ത്ര വേശ്യാലയങ്ങള്‍ മാത്രമായിരുന്ന നമ്മുടെ രാജകൊട്ടാരങ്ങളും,കോവിലകങ്ങളും, മഹാന്മാരായ ധീര രാജാക്കന്മാരുടെ ഭരണ കേന്ദ്രങ്ങളായിരുന്നെന്ന് എഴുതി ,തിരുകിക്കയറ്റി,ചരിത്രമുണ്ടാക്കേണ്ടത് അവരുടെ ഉച്ചിഷ്ടവും,വിധേയത്വവും ജീവിതമാഹാത്മ്യമാണെന്നു വിശ്വസിച്ച് പോരുന്ന സവര്‍ണ്ണ ചരിത്രകാരന്മാരുടെ കുലത്തൊഴിലാണ്.
നായയുടെ വാലിന്റെ വളവു തീര്‍ക്കാന്‍ ശ്രമിക്കുന്നത് പാഴ്വേലയായതിനാല്‍ സത്യങ്ങള്‍ വ്യക്തിബന്ധങ്ങള്‍ നോക്കാതെ പൊതു വേദികളിലും,സ്വതന്ത്ര മാധ്യമങ്ങളിലും ഉന്നയിക്കുക എന്നതുതന്നെയാണ് സവര്‍ണ ജീര്‍ണ്ണ മൂല്യങ്ങളെ പ്രതിരൊധിക്കാനുള്ള മാര്‍ഗ്ഗം.
ചിത്രകാരന്‍ 1993 ല്‍ വരച്ച ചാന്നാര്‍ സ്ത്രീ എന്ന പെയിന്റിങ്ങിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.

http://keralat.blogspot.com/2007/08/blog-post_31.html

Click here for the article
-ചിത്രകാരന്‍ , കണ്ണൂര്‍,