Good Article ... Dont Critisiseവയനാട്ടില് നിന്നും ബൈജു കണ്ണുംപൂട്ടി വിമര്ശിച്ചതുപോലെ ക്രൈസ്തവ നിന്ദാത്മകമായ യാതൊന്നും ഈ ലേഖനത്തിലില്ല. ലേഖകന് യാതൊരുവിധത്തിലും ക്രൈസ്തവരെ അവഹേളിച്ചിട്ടില്ല. ചിലവസ്തുതകള് തുറന്നെഴുതുമ്പോള് അതില് പലര്ക്കും അമര്ഷം തോന്നാം. അത് ആരും മുഖവിലയ്ക്കെടുക്കില്ല. ശ്രീ. നാസര് റാവുത്തറുടെ ഈ ലേഖനം അതീവ വിജ്ഞാനപ്രദവും, ഹൃദ്യവുമാണ്. സത്യത്തില്, കടല്ക! ൊലപാതകത്തിന്റെ ഉള്ക്കള്ളികള് അനാവരണം ചെയ്യുന്നതില് സമ്പൂര്ണ്ണമായി ലേഖകന് വിജയിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്… ലേഖകന്റെ അനവധി ലേഖനങ്ങള് മുമ്പും ഞാന് വായിച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് അതീവ വിജ്ഞാനപ്രദമാണ്. ഇവിടെ ഇന്ത്യന് നിയമസംവിധാനത്തിന്റെ അധഃപതനമാണ് ലേഖകന് അടിവരയിടുന്നത്, അല്ലാതെ ക്രൈസ്തവരെ നിന്ദിക്കലല്ല. അങ്ങിനെ തോന്നുന്നുവെങ്കില് ഒരു ക്രൈസ്തവ മന്ത്! രിയുടെ അനാവശ്യമായ ഇടപെ! ടലുകള് ഈ കേസില് നടന്നിട്ടുണ്ട് എന്നുള്ളത് മാധ്യമത്തില് വന്നതാണല്ലോ. ആ തിമിരം വയനാട്ടില് നിന്നുള്ള ബൈജുവിനെ ബാധിച്ചിട്ടുള്ളതാനാലാണ് ലേഖകനോട് അത്രമേല് സ്തോഭം തോന്നാനിടയാകുന്നത്. ബിനു ദയവായി രണ്ടാവര്ത്തി ഏകാഗ്രതയോടെ ലേഖനം വായിച്ചാല് അതുമനസ്സിലാവുമെന്നു വിശ്വസിക്കുന്നു.
ബ്രദര് ജോണ് സാമുവല് കാഞ്ഞിരക്കാട്, കോട്ടയം,
Click here for the article
-Br. John Samuel, Kottayam,