Friday, March 7, 2014

കാലാതീതം കലാപ്രസംഗം

കാലാതീതം കലാപ്രസംഗം


നിലച്ചിടുന്നില്ലയാ,സാഗരഗര്‍ജ്ജനം
വിലപിച്ചിടേണ്ടതില്ലിന്നെന്‍ സഹോദരാ,
കാലയവനിയ്ക്കുളളില്‍നിന്നതി പ്രൗഢ-
ശബ്ദംമുഴങ്ങുന്നു;കേള്‍ക്കനാമെങ്കിലും.
ഋഷിതുല്യജീവിതത്തിന്‍മൂല്യമറിയുവോ-
രോര്‍ത്തുപോകന്നാ,മഹാനാമമനുദിനം
ചേര്‍ത്തുവയ്ക്കേണ്ടതാണിന്നുനാമേവരും
വ്യര്‍ത്ഥമാകാത്തൊരാ,ശബ്ദാര്‍ഥമാകെയും.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,