ആദ്യമായാണ് താങ്കളുടെ കവിത വായിക്കുന്നത്. വിമര്‍ശന വിധേയമാക്കുന്നതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു. എഴുതാനറിയാവുന്ന ഒരു കവി എന്ന നിലയിലാണ് വിമര്‍ശനം. ഒരു പുതിയ കവി അല്ലെന്നും തോന്നി.
ആദ്യ വരിയില്‍ �നെറുകയില്‍ വേനല്‍ തിളച്ച നട്ടുച്ചയ്ക്ക്�: ഒന്നുകില്‍ നട്ടുച്ചയ്ക്ക് എന്തോ അതിഭയങ്കരമായ തിരക്കിനിടയില്‍ , അത്യാവശ്യത്തിനിടയില്‍ എന്ന് സാരം അല്ലേ...പെട്ടെന്ന് അലക്കുയന്ത്രം നില്‍ക്കുമ്പോള്‍ വേവലാതിപ്പെടുക സ്വാഭാവികം. കറങ്ങി മടുത്ത അഴുക്കിന് വിശ്രമം. അടുത്ത വരിയില്‍ പറയുന്നത് ജാക്കറ്റില്‍ നിന്നൊരു ഹുക്കും പോക്കറ്റിനിന്നൊരു നാണയവും വീണെന്നാണ്. ഇവിടെ ഒരു പൊരുത്തക്കേട് തോന്നുന്നു. അലക്കുക സിംബല്‍ വ്യഭിചാരമായി നമ്മള്‍ കരുതുകയാണെങ്കില്‍ ഉച്ചിയില്‍ കത്തിനില്‍ക്കുന്ന സമയത്ത് എന്തോ കാരണത്താല്‍ ; അസുഖമാകാം, മറ്റെന്തെങ്കിലുമാകാം തൊഴില്‍ ചെയ്യാന്‍ പറ്റാതാവുന്നു. അങ്ങിനെയെങ്കില്‍ ജാക്കറ്റില്‍ നിന്ന് ഹുക്ക് വീഴുന്നതെങ്ങിനെ ?
ഹുക്ക് വീഴാതെ നാണയം വീഴുന്നതെങ്ങിനെ?
അടുത്ത പാരഗ്രാഫില്‍
തുണികള്‍ വ്യാകുലരായെന്ന് എഴുതുന്നു. ഇനി അലക്കുമ്പോള്‍ തുണികള്‍ ഹുക്ക് പോയതിനാലാണോ വ്യാകുലരാകുന്നത്?? അങ്ങിനെയാവാന്‍ തരമില്ല. അപ്പോള്‍ കത്തി നില്‍ക്കുന്ന സമയത്ത് അസ്തമയം അറിയിച്ചപ്പോള്‍ കസ്റ്റമര്‍ അക്ഷമരായെന്ന് സാരം. സ്വാഭാവികം. കാരണം യന്ത്രം ധ്യാനത്തിലാണല്ലോ. അപ്പോഴും മുകളില്‍ പറഞ്ഞ രണ്ടു വരീകളുമായി പൊരുത്തക്കേട് തുടരുന്നു.
�ഉഷ്ണം പഴുപ്പിച്ച ഉടലുകള്‍
അകായില്‍ ഉറകള്‍ ഊരി�
മുകളിലെ കഥയുമായി തട്ടിച്ചു നോക്കുമ്പോള്‍ വീണ്ടും പ്രശ്നം
ഉഷ്ണം പഴുപ്പിച്ച ഉടലുകള്‍: വസ്ത്രമാണെങ്കില്‍ ഊരിമാറ്റാവുന്നതാണല്ലോ വീട്ടിന്‍റെ അകത്തളങ്ങളില്‍ വസ്ത്രമഴിച്ചു മാറ്റീന്ന് സാരം. അടുത്ത വരി വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു.
�ഊഴം കാത്ത് ഉറകള്‍ പെരുകി യെന്ന്
ഉടലുകള്‍ കുതിര്‍ന്നെന്ന്..�
ഊഴം കത്തിരിക്കുന്ന ഉടലുകള്‍ വസ്ത്രമില്ലാതെ കുതിര്‍ന്നെന്നാണോ കവി ഉദ്ദേശിച്ചത്?? അതായത് കസ്റ്റമേഴ്സ് ഇണയില്ലാതെ കുതിര്‍ന്നെന്ന് സാരം.
പക്ഷെ അടുത്ത വരികള്‍ എന്തിനെന്ന് ചോദ്യം അവശേഷിക്കുന്നു.
�പ്രാചീനമൊരു വംശസ്മൃതിയില്‍ സാകല്യം , യന്ത്ര സമാധി�
ഈ വരികള്‍ മുകളിലെത്തേയോ അതിനു താഴെയുള്ളവയുമായി ഒരു ബന്ധവുമില്ല. അതുമല്ല ഒരു കണ്‍ക്ലൂഷനാണ് കവി ഉദ്ദേശിച്ചതെങ്കില്‍ പ്രചീനമൊരു എന്നു പറഞ്ഞാല്‍ പ്രാചീനമായ എന്നോ പഴയ ഒരു എന്നൊ അര്‍ത്ഥമാക്കാം അങ്ങിനെയെങ്കില്‍ പഴയ വംശത്തിന്‍റേ ഓര്‍മ്മയില്‍ സാകല്യം. എന്നുപറഞ്ഞാല്‍ നിലനില്‍പ്പ് ഒപ്പമെന്തിന് യന്ത്രസമാധി??
അടുത്ത വരികള്‍ കവി ഉപസംഹരിക്കുന്ന വരികളാണ്. �അന്തിക്കറച്ചു നില്‍ക്കാതെ , അമ്മാളെ വിളിയില്ലാതെ തലമുറകള്‍ക്കപ്പുറത്തുനിന്നെത്തി�
ഇടയ്ക്ക് നിന്നുപോയ അലക്കുയന്ത്രത്തെ പിന്നെ ആരു തിരിഞ്ഞു നോക്കും?? തലമുറക്ക് അപ്പുറത്തുനിന്ന് വയസ്സായാല്‍ പോലും ആരും തിരിഞ്ഞു നോക്കില്ല. പിന്നെങ്ങിനെയാണ് ഉള്ളും ഉടലും ഒന്നായലക്കുന്നത്?? അലക്കി വെളുക്കാന്‍ ഇനിയും ബാല്യമുണ്ടെന്ന് കവി തിരിച്ചറിയുന്നുവെന്നോ???
കവിതയിലെ ആശയഘടന മനോഹരമെങ്കിലും ഒരു പാട് പന്തിപ്പഴുതുകളും പാകപ്പിഴകളും മുഴച്ചു നില്‍ക്കുന്നു. പന്തിപ്പഴുതുകള്‍ പലതും പരിചയ്ക്ക് വെട്ടിയൊഴിഞ്ഞുവെങ്കിലും ചിലത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
നല്ല കവിതകള്‍ വീണ്ടും പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
Click here for the article
-രാജു ഇരിങ്ങല്‍, മനാമ,