Monday, August 11, 2008

5THE:റേകമ്മ്യണിസ്റ്റ്കാരെ അവഹേളിക്കുന്നവ

5THE:റേകമ്മ്യണിസ്റ്റ്കാരെ അവഹേളിക്കുന്നവ

സുഹ്രത്തെ,
താന്‍കളുന്നയിച്ച ചോദ്യങളോരോന്നും ഒന്നിനോടൊന്ന് ബ്നധപ്പെട്ടിരുന്നത് കൊണ്ടാണ് 'അതെ'അല്ലെന്കില്‍ 'അല്ല' എന്ന ഉത്തരത്തിന് പകരമായി വിഷയങളെ ബന്ദപ്പെടുത്തി മത്രം വിശദീകരിച്ചത്.അതിലും ത്രിപ്തിയടയാത്തത് കൊണ്ടാണ് ചില ഉത്തരങള്‍ എഴുതാന്‍ നി൪ബന്ദിതമായത്.അങനെയും ഉത്തരം തരാം എന്ന് മാത്രമെ ഉദ്ദേശിച്ചുള്ളു.

സത്യത്തില്‍ ഞാന്‍ മനസ്സിലാക്കുന്നത് ഇസ്സങളുടെ അല്ലെന്കില്‍ പ്രത്യയ ശാസ്ത്ര വിരോദത്തില്‍ തട്ടിയുള്ള വാദ പ്രതിവാദങളല്ല മറിച്ച് രണ്ട് മനോഭാവങളുടെ പൊരുത്തക്കേടാണ് നമ്മളില്‍ നിഴലിക്കുന്നത്.താന്കള്‍ സൂചിപ്പിച്ച അസ്വാതന്ത്ര്യത്തിന്‍റെ കുന്തമുന സ്വയമ്നുഭവിച്ച വ്യക്തിയാണ് ഞന്‍.എന്‍റ വീട്ട് സാധനങള്‍ ഇറക്കുന്നതുമായി ബന്തപ്പെട്ടുണ്ടായ ചിലപ്രശ്നങളാണ്.അതിന്‍റെ ഭീകരമായ അവസ്ഥ.പക്ഷെ ഞാന്‍ പാലിച്ച സംയമനം അതെല്ലാവരും ഉള്‍കൊള്ളനമെന്നില്ല.തികച്ചും വ്യക്തിപരമായ കാര്യം പരാമ൪ശിച്ചത് ഞാന്‍ അത് പരിഹരിച്ചവിധം സൂചിപ്പിക്കാനണ്.വേറൊന്നുമില്ല ഞാന്‍ ആ തൊഴിലാളികളുടെ ഭാഗതത്നിന്നും അല്‍പം ചിന്തിച്ചെന്ന് മാത്രം.

വ്യക്തി സ്വാതന്ത്ര്യം അനിഷേധ്യമായ ഘടകമാണ്.അത് ആ൪ക്കും നിഷേധിക്കാന്‍ കഴിയില്ല.എന്നല്‍ സമൂഹത്തില്‍ ഉരുത്തിരിയുന്ന പൊതുതാത്പര്യങളുടെ അന്ത:സത്ത ഉള്‍കൊള്ളാതെ അതെന്‍റെ സ്വാതന്ത്ര്യത്തിന്‍റേ ഭാഗമാണ് എന്ന് കരുതുന്നിടത്താണ് ശത്രുതാപരമായ ചെറുത്ത് നില്‍പുകള്‍ക്ക് വിത്ത് പാകുന്നത്.ഉദാഹരണത്തിന് അമേരിക്കന്‍ ജനതയുടെ സ്വതന്ത്ര മനോഭാവ‍ം ഖ്യാതി കേട്ടതാണ്.എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്നവ൪ ധാരാളമാണ്.ഒരു വാ൪ത്ത എന്‍റെ ശ്രദ്ദയില്‍ പെട്ടത്..രണ്ട് ദബതികള്‍ ഒരു റേഡിയോക്ക് വേണ്ടി പ്രശസ്തമായ ഒരു ച൪ച്ചിന്‍റെ തിരഞ്ഞെടുത്ത ഭാഗങളില്‍ ലൈവായി അവരുടെ ലൈംഗിക ചേഷ്ടകള്‍ പ്രക്ഷേപണം ചെയ്തു.അതിന് ശ്രോധാക്കളും ഉണ്ടായിരുന്നു.സ്വാതന്ത്ര്യത്തിന്‍റേ പേരില്‍ ഇത്തരം ആഭാസങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന വാദം താന്കളും അംഗീകരിക്കുമെന്ന് അറിയാം.ഇത്രയും പറഞ്ഞത് സ്വാതന്ത്ര്യം എന്നത് എന്തിനും അല്ല എന്ന് വ്യക്തമാക്കാനാണ്.

ഒരു വിശാല വീക്ഷണത്തിന്‍റെ അഭാവം താന്കളില്‍ സ്പഷ്ടമാണ്. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ വൈക്കം മുഹമ്മത് ബഷീറിന്‍റെ പ്രേമലേഖനം എന്ന കഥ വായിച്ചാലും മതി.വിക്കീപീഡിയ തന്നെ ആശ്രയം

Click here for the article
-A.NOUSHAD, DUBAI,